സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല: പെരെസ്
സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല: പെരെസ്
Friday, April 23, 2021 12:23 AM IST
മാ​​​​​ഡ്രി​​​​​ഡ്: യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് (യു​​​​​എ​​​​​സ്എ​​​​​ൽ) ഫു​​​​​ട്ബോ​​​​​ൾ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ചെ​​​​​യ്യേ​​​​​ണ്ട​​​​​തി​​​​​നാ​​​​​ൽ ത​​​​​ത്കാ​​​​​ല​​​​​ത്തേ​​ക്കു നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ്ളോ​​​​​റെ​​​​​ന്‍റീ​​​​​നോ പെ​​​​​രെ​​​​​സ്. യു​​​​​എ​​​​​സ്എ​​​​​ൽ സ്ഥാ​​​​​പ​​​​​കാം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ 12 ക്ല​​​​​ബ്ബു​​​​​ക​​​​​ളും ഒ​​​​​രേ ക​​​​​രാ​​​​​റി​​​​​ലാ​​​​​ണ് ഒ​​​​​പ്പി​​​​​ട്ട​​​​​ത്. യു​​​​​എ​​​​​സ്എ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ട്ടു​​​​​പോ​​​​​കു​​​​​ന്പോ​​​​​ഴു​​​​​ള്ള പി​​​​​ഴ​​​​​ത്തു​​​​​ക ഒ​​​​​രു ക്ല​​​​​ബ്ബും അ​​​​​ട​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും പെ​​​​​രെ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പെ​​​​​രെ​​​​​സ് ആ​​​​​ണ് യു​​​​​എ​​​​​സ്എ​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ.

സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്, ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സ്, എ​​​​​സി മി​​​​​ലാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് യു​​​​​എ​​​​​സ്എ​​​​​ലി​​​​​ൽ ഇ​​​​​നി ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​വ. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ്, ചെ​​​​​ൽ​​​​​സി, ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ, ടോ​​​​​ട്ട​​​​​നം, ആ​​​​​ഴ്സ​​​​​ണ​​​​​ൽ, സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് അ​​​​​ത്‌​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ്, ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ് ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു പി​​​​ന്മാ​​​​റി​​​​​യ​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​ത്.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഹാ​​​​​വി​​​​​യ​​​​​ർ തെ​​​​​ബാ​​​​​സ് യു​​​​​എ​​​​​സ്എ​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇം​​​​​ഗ്ലീ​​​​​ഷ്, ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ൾ യു​​​​​എ​​​​​സ്എ​​​​​ലി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ലും ഉ​​​​​ൾ​​​​​പ്പെ​​​​​ടി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ യു​​​​​എ​​​​​സ്എ​​​​​ലി​​​​​ലൂ​​​​​ടെ എ​​​​​ന്താ​​​​​ണോ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​തു ന​​​​​ട​​​​​ക്കി​​​​​ല്ല. യാ​​​​​ഥാ​​​​​ർ​​​​​ഥ്യം എ​​​​​ന്താ​​​​​ണെ​​​​​ന്നു​​​​​വ​​​​​ച്ചാ​​​​​ൽ യു​​​​​എ​​​​​സ്എ​​​​​ൽ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യി- തെ​​​​​ബാ​​​​​സ് പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.