ദേ​​​​​​ശീ​​​​​​യ ജൂ​​​​​​ണി​​​​​​യ​​​​​​ർ ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ ക​​​​​​പ്പ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്സ്; അ​​​​​​ഞ്ജ​​​​​​ലി​​​​​​ക്കു വെ​​​​​​ള്ളി
ദേ​​​​​​ശീ​​​​​​യ ജൂ​​​​​​ണി​​​​​​യ​​​​​​ർ ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ ക​​​​​​പ്പ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്സ്; അ​​​​​​ഞ്ജ​​​​​​ലി​​​​​​ക്കു വെ​​​​​​ള്ളി
Tuesday, January 26, 2021 12:33 AM IST
ഭോ​​​​​​പ്പാ​​​​​​ൽ: 18-ാമ​​​​​​ത് ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ ക​​​​​​പ്പ് ദേ​​​​​​ശീ​​​​​​യ ജൂ​​​​​​ണി​​​​​​യ​​​​​​ർ അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്സ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ദി​​​​​​നം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു വെ​​​​​​ള്ളി. പെ​​​​​​ണ്‍​കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ വേ​​​​​​ഗ​​​​​​പ്പോ​​​​​​രാ​​​​​​യ 100 മീ​​​​​​റ്റ​​​​​​റി​​​​​​ൽ പി.​​​​​​ഡി. അ​​​​​​ഞ്ജ​​​​​​ലി​​​​​​യാ​​​​​​ണു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു വെ​​​​​​ള്ളി മെ​​​​​​ഡ​​​​​​ൽ സ​​​​​​മ്മാ​​​​​​നി​​​​​​ച്ച​​​​​​ത്. 11.88 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ൽ അ​​​​​​ഞ്ജ​​​​​​ലി ഫി​​​​​​നി​​​​​​ഷിം​​​​​​ഗ് ലൈ​​​​​​ൻ ക​​​​​​ട​​​​​​ന്നു. തൃ​​​​​​ശൂ​​​​​​ർ സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സ് കോ​​​​​​ള​​​​​​ജി​​​​​​ൽ ഒ​​​​​​ന്നാം വ​​​​​​ർ​​​​​​ഷ ഡി​​​​​​ഗ്രി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ് അ​​​​​​ഞ്ജ​​​​​​ലി.

ഡ​​​​​​ൽ​​​​​​ഹി​​​​​​യു​​​​​​ടെ ത​​​​​​ര​​​​​​ഞ്ജീ​​​​​​ത് കൗ​​​​​​റി​​​​​​നാ​​​​​​ണു സ്വ​​​​​​ർ​​​​​​ണം, 11.70 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ്. മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​ട്ര​​​​​​യു​​​​​​ടെ സു​​​​​​ദേ​​​​​​ശ്ന 11.91 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡോ​​​​​​ടെ വെ​​​​​​ങ്ക​​​​​​ലം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. 100 മീ​​​​​​റ്റ​​​​​​ർ ഫൈ​​​​​​ന​​​​​​ലി​​​​​​ൽ പോ​​​​​​രാ​​​​​​ടി​​​​​​യ മ​​​​​​റ്റൊ​​​​​​രു മ​​​​​​ല​​​​​​യാ​​​​​​ളി​​താ​​​​​​ര​​​​​​മാ​​​​​​യ ആ​​​​​​ൻ റോ​​​​​​സ് ടോ​​​​​​മി 12.13 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡോ​​​​​​ടെ ആ​​​​​​റാ​​​​​​മ​​​​​​ത് ഫി​​​​​​നി​​​​​​ഷ് ചെ​​​​​​യ്തു.


നീ​ര​ജ് ചോപ്രയുടെ റി​ക്കാ​ർ​ഡ് തി​രു​ത്തി യ​ഷ്‌​വീ​ർ

ഹ​രി​യാ​ന​യു​ടെ യ​ഷ്‌​വീ​ർ സിം​ഗ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ജാ​വ​ലി​ൻ​ത്രോ​യി​ൽ മീ​റ്റ് റി​ക്കാ​ർ​ഡ് തി​രു​ത്തി സ്വ​ർ​ണം നേ​ടി. 2015ൽ ​നീ​ര​ജ് ചോ​പ്ര കു​റി​ച്ച 76.91 മീ​റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡ് 78.68 ആ​ക്കി തി​രു​ത്തി പ​തി​നെ​ട്ടു​കാ​ര​നാ​യ യ​ഷ്‌​വീ​ർ സിം​ഗ് ത​രം​ഗ​മാ​യി.

രാ​​​​​​വി​​​​​​ലെ ന​​​​​​ട​​​​​​ന്ന പെ​​​​​​ണ്‍​കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ 5000 മീ​​​​​​റ്റ​​​​​​ർ ഓ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഉ​​​​​​ത്ത​​​​​​രാ​​​​​​ഖ​​​​​​ണ്ഡി​​​​​​ന്‍റെ അ​​​​​​ങ്കി​​​​​​ത 16:37.90 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ൽ ഫി​​​​​​നി​​​​​​ഷ് ചെ​​​​​​യ്ത് മീ​​​​​​റ്റ് റി​​​​​​ക്കാ​​​​​​ർ​​​​​​ഡോ​​​​​​ടെ സ്വ​​​​​​ർ​​​​​​ണം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.