ചെ​ന്നൈ സ്റ്റൈൽ; സ​ണ്‍​റൈ​സേ​ഴ്സിനെതിരേ സൂ​പ്പ​ർ കിം​ഗ്സിന് 20 റ​ൺ​സ് ജ​യം
Tuesday, October 13, 2020 11:56 PM IST
ദു​ബാ​യ്: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 20 റ​ൺ​സ് ജ​യം. ഷെ​യ്ൻ വാ​ട്സ​ണ്‍ (38 പ​ന്തി​ൽ 42), അ​ന്പാ​ട്ടി റാ​യു​ഡു (34 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ മി​ക​വി​ൽ സി​എ​സ്കെ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ൺ​സ് എ​ടു​ത്തു. ഹൈ​ദ​രാ​ബാ​ദി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 147ൽ ​അ​വ​സാ​നി​ച്ചു. 57 റ​ൺ​സ് എ​ടു​ത്ത കെ​യ്ൻ വി​ല്യം​സ​ൺ ആ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

ടോ​സ് ജ​യി​ച്ച് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത സി​എ​സ്കെ ഓ​പ്പ​ണിം​ഗി​ന് സാം ​ക​റ​നെ ഇ​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. എ​ന്നാ​ൽ, മ​റു​വ​ശ​ത്തി​റ​ങ്ങി​യ ഫാ​ഫ് ഡു​പ്ലെ​സി നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ​ത​ന്നെ പൂ​ജ്യ​വു​മാ​യി മ​ട​ങ്ങി​യ​ത് ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി. 21 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി സാം ​ക​റ​നും പു​റ​ത്താ​കു​ന്പോ​ൾ ചെ​ന്നൈ​യു​ടെ സ്കോ​ർ 4.4 ഓ​വ​റി​ൽ ര​ണ്ടി​ന് 35. റാ​യു​ഡു​വും വാ​ട്സ​ണും മൂ​ന്നാം വി​ക്ക​റ്റി​ൽ 81 റ​ണ്‍​സ് നേ​ടി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ചെ​ന്നൈ​യെ താ​ങ്ങി​നി​ർ​ത്തി​യ​ത്. ധോ​ണി 13 പ​ന്തി​ൽ 21 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ 10 പ​ന്തി​ൽ 25 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​ന് 59 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് മി​ൻ​നി​ര​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. പിന്നീട് കരകയറാൻ അവർക്കായില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.