ചെ​​ൽ​​സി വി​​ട്ട വി​​ല്യ​​ൻ ആ​​ഴ്സ​​ണ​​ലി​​ൽ
Tuesday, August 11, 2020 12:47 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ചെ​​ൽ​​സി​​യി​​ൽ​​നി​​ന്നു കൂ​​ടു​​മാ​​റു​​ന്ന​​താ​​യി ത​​ന്‍റെ മു​​പ്പ​​ത്തി​​ര​​ണ്ടാം ജ​ന്മ​ദി​​ന​​മാ​​യ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​ന് പ്ര​​ഖ്യാ​​പി​​ച്ച ബ്ര​​സീ​​ലി​​യ​​ൻ താ​​രം വി​​ല്യ​​ൻ ആ​​ഴ്സ​​ണ​​ലി​​ൽ.

ചെ​​ൽ​​സി​​യി​​ൽ നീ​​ണ്ട ഏ​​ഴ് വ​​ർ​​ഷം ക​​ളി​​ച്ച​​ശേ​​ഷ​​മാ​​ണ് ഈ ​​വിം​​ഗ​​ർ ആ​​ഴ്സ​​ണ​​ലി​​ലെ​​ത്തി​​യ​​ത്. ആ​​ഴ്ച​​യി​​ൽ 14.70 ല​​ക്ഷം രൂ​​പ​​യാ​​ണ് വി​​ല്യ​​ൻ ആ​​ഴ്സ​​ണ​​ലി​​ൽ പ്ര​​തി​​ഫ​​ലം പ​​റ്റു​​ക​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. വി​​ല്യ​​നെ സ്വ​​ന്ത​​മാ​​ക്കി​​യത് ആ​​ഴ്സ​​ണ​​ൽ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.