ബ​​യേ​​ണി​​നു ജ​​യം; തലപ്പത്ത്
ബ​​യേ​​ണി​​നു ജ​​യം; തലപ്പത്ത്
Tuesday, May 19, 2020 12:33 AM IST
ബെ​​ർ​​ലി​​ൻ: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ലോ​​ക്ക് ഡൗ​​ണി​​നു​​ശേ​​ഷം പു​​ന​​രാ​​രം​​ഭി​​ച്ച​​പ്പോ​​ൾ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ യൂ​​ണി​​യ​​ൻ ബെ​​ർ​​ലി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ബ​​യേ​​ണ്‍ മ​​റി​​ക​​ട​​ന്ന​​ത്. റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (40- പെ​​ന​​ൽ​​റ്റി), ബെ​​ഞ്ച​​മി​​ൻ പ​​വാ​​ർ​​ഡ് (80) എ​​ന്നി​​വ​​ർ ബ​​യേ​​ണി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ജ​​യ​​ത്തോ​​ടെ ബ​​യേ​​ണ്‍ 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 58 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഡോ​​ർ​​ട്ട്മു​​ണ്ട് (54), മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക് (52) എ​​ന്നി​​വ​​യാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.