ച​​ല​​ഞ്ചി​​ൽ ട്വി​​സ്റ്റ് ഒ​​ളി​​പ്പി​​ച്ച് സ​​ച്ചി​​ൻ
ച​​ല​​ഞ്ചി​​ൽ ട്വി​​സ്റ്റ്  ഒ​​ളി​​പ്പി​​ച്ച് സ​​ച്ചി​​ൻ
Sunday, May 17, 2020 10:48 PM IST
മും​​ബൈ: യു​​വ​​രാ​​ജ് സിം​​ഗി​​ന്‍റെ കീ​​പ്പ് ഇ​​റ്റ് അ​​പ്പ് ച​​ല​​ഞ്ച് സ്വീ​​ക​​രി​​ച്ച സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ വീ​​ഡി​​യോ​​യു​​ടെ അ​​വ​​സാ​​നം വെ​​ളി​​പ്പെ​​ടു​​ത്തി​​യ ട്വി​​സ്റ്റ് ഏ​​വ​​രെ​​യും ചി​​രി​​പ്പി​​ച്ചു. ബാ​​റ്റി​​ന്‍റെ വീ​​തി കു​​റ​​ഞ്ഞ ഭാ​​ഗം ഉ​​പ​​യോ​​ഗി​​ച്ച് പ​​ന്ത് തു​​ട​​ർ​​ച്ച​​യാ​​യി ബൗ​​ണ്‍​സ് ചെ​​യ്യി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു യു​​വ​​രാ​​ജി​​ന്‍റെ ച​​ല​​ഞ്ച്. സ​​ച്ചി​​ൻ, രോ​​ഹി​​ത് ,ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് എ​​ന്നി​​വ​​രെ ച​​ല​​ഞ്ച് ചെ​​യ്താ​​യി​​രു​​ന്നു യു​​വി​​യു​​ടെ പോ​​സ്റ്റ്. മാ​​സ്റ്റ​​ർ ബ്ലാ​​സ്റ്റ​​ർ​​ക്ക് ഇ​​ത് എ​​ളു​​പ്പ​​മാ​​ണ്. രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കും എ​​ളു​​പ്പ​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ, ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗി​​ന് അ​​ത്ര എ​​ളു​​പ്പ​​മാ​​വി​​ല്ല എ​​ന്ന ആ​​മു​​ഖ​​വും യു​​വി വീ​​ഡി​​യോ​​യി​​ൽ കു​​റി​​ച്ചു.


സ​​ച്ചി​​ൻ ച​​ല​​ഞ്ച് സ്വീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മ​​ല്ല, താ​​ൻ കാ​​ണി​​ക്കു​​ന്ന​​തു​​പോ​​ലെ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന മ​​റു ച​​ല​​ഞ്ചും യു​​വി​​ക്കു മു​​ന്നി​​ൽ വ​​ച്ചു, ഒ​​രു ട്വി​​സ്റ്റ് ഉ​​ണ്ടെ​​ന്നും സ​​ച്ചി​​ൻ കു​​റി​​ച്ചു. ക​​ണ്ണ് ക​​റു​​ത്ത തു​​ണി​​കൊ​​ണ്ട് മ​​റ​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു സ​​ച്ചി​​ൻ കീ​​പ്പ് ഇ​​റ്റ് അ​​പ്പ് ച​​ല​​ഞ്ച് ചെ​​യ്ത​​ത്. തു​​ണി സു​​താ​​ര്യ​​മാ​​യി​​രു​​ന്നെ​​ന്നും മ​​റു​​വ​​ശം കാ​​ണാ​​മെ​​ന്നും അ​ടു​ത്ത വീ​ഡി​യോ​യിലൂടെ സ​​ച്ചി​​ൻ വെ​​ളി​​പ്പെ​​ടു​​ത്തി. അ​​താ​​യി​​രു​​ന്നു സ​​ച്ചി​​ൻ ഒ​​ളി​​പ്പി​​ച്ച ട്വി​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.