ഇ​ന്ത്യ​ x വി​ന്‍​ഡീ​സ് ട്വന്‍റി-20ക്ക് ഒരു​ങ്ങി കാ​ര്യ​വ​ട്ടം
Tuesday, December 3, 2019 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ x വെ​​​സ്റ്റ് ഇ​​​ന്‍​ഡീ​​​സ് ട്വന്‍റി-20 ​​​ക്രി​​​ക്ക​​​റ്റി​​​നൊ​​​രു​​​ങ്ങി കാ​​​ര്യ​​​വ​​​ട്ടം അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്റ്റേ​​​ഡി​​​യം. ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള 81 ശ​​​ത​​​മാ​​​നം ടി​​​ക്ക​​​റ്റു​​​ക​​​ളും ഇ​​​തി​​​നോ​​​ട​​​കം വി​​​റ്റ​​​ഴി​​​ച്ചു. പി​​​ച്ചി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട മി​​​നു​​​ക്കു​​​പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

റ​​​ണ്ണൊ​​​ഴു​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പി​​​ച്ചാ​​​ണെ​​​ന്നു ക്യു​​​റേ​​​റ്റ​​​ര്‍ ബി​​​ജു പ​​​റ​​​ഞ്ഞു. കാ​​​ര്യ​​​വ​​​ട്ട​​​ത്തു അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ എ​​​ത്തു​​​മ്പോ​​​ഴെ​​​ല്ലാം മ​​​ഴ​​​യും എ​​​ത്താ​​​റു​​​ണ്ട്. ഇ​​​ക്കു​​​റി മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത കു​​​റ​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ക​​​ഴി​​​ഞ്ഞ ഇ​​​ന്ത്യ എ- ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക എ ​​​ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ മ​​​ഴ ഭീ​​​ഷ​​​ണി​​​യാ​​​യി​​​ട്ടും മ​​​ഴ മാ​​​റി​​​യ ഉ​​​ട​​​ൻ മ​​​ത്സ​​​രം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​യ​​​തും മി​​​ക​​​ച്ച ഡ്രയിനേ​​​ജ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ക​​​രു​​​ത്തും ക്യു​​​റേ​​​റ്റ​​​റു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്നു. ഇ​​​രു ടീ​​​മു​​​ക​​​ളും ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.45ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.