കേ​ര​ള​ത്തി​നു തോ​ല്‍വി
കേ​ര​ള​ത്തി​നു തോ​ല്‍വി
Saturday, November 16, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന് തോ​ല്‍വി. കേ​ര​ള​ത്തെ രാ​ജ​സ്ഥാ​ന്‍ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ല്‍പ്പി​ച്ചു. കേ​ര​ളം ഉ​യ​ര്‍ത്തി​യ വി​ജ​യ ല​ക്ഷ്യം 18 പ​ന്ത് ബാ​ക്കി നി​ല്‍ക്കെ രാ​ജ​സ്ഥാ​ന്‍ മ​റി​ക​ട​ന്നു. കേ​ര​ളം: 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 164. രാ​ജ​സ്ഥാ​ന്‍ 17 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 167.

അ​ര്‍ധ​സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ച രാ​ജേ​ഷ് ബി​ഷ്‌​ണോ​യി​യു​ടെ പ്ര​ക​ട​നമാ​ണ് രാ​ജ​സ്ഥാ​ന് ക​രു​ത്താ​യ​ത്. ബി​ഷ്‌​ണോ​യി 51 പ​ന്തി​ല്‍ മൂ​ന്നു ഫോ​റും ആ​റു സി​ക്‌​സു​മ​ട​ക്കം 76 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. 22 പ​ന്തി​ല്‍ ഒ​രു ഫോ​റും അ​ഞ്ചു സി​ക്‌​സും സ​ഹി​തം 44 റ​ണ്‍സു​മാ​യി അ​ര്‍ജി​ത് ഗു​പ്ത രാ​ജ​സ്ഥാ​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി. കേ​ര​ള​ത്തി​നാ​യി കെ.​എം. ആ​സി​ഫ്, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, എ​സ്. മി​ഥു​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.


ടോ​സ് നേ​ടി രാ​ജ​സ്ഥാ​ന്‍ കേ​ര​ള​ത്തെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. കേ​ര​ളം സ​ഞ്ജു സാം​സ​ണ്‍ (39 പ​ന്തി​ല്‍ 53), സ​ച്ചി​ന്‍ ബേ​ബി (29 പ​ന്തി​ല്‍ 47) എ​ന്നി​വ​രു​ടെ ബ​ല​ത്തി​ലാ​ണ് 164 റ​ണ്‍സ് എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. ഓ​പ്പ​ണ​ര്‍ വി​ഷ്ണു വി​നോ​ദ് 30 പ​ന്തി​ല്‍ 36 റ​ണ്‍സെ​ടു​ത്തു. ദേ​ശീ​യ ടീം ​താ​ര​ങ്ങ​ളാ​യ ദീ​പ​ക് ചാ​ഹ​റും ഖ​ലീ​ല്‍ അ​ഹ​മ്മ​ദും രാ​ജ​സ്ഥാ​ന്‍ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.