ആ​​ഴ്സ​​ണ​​ലി​​നെ മ​​റി​​ച്ച് ലെ​​സ്റ്റ​​ർ
ആ​​ഴ്സ​​ണ​​ലി​​നെ മ​​റി​​ച്ച് ലെ​​സ്റ്റ​​ർ
Monday, November 11, 2019 12:12 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലെ​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ പ​​ട​​യോ​​ട്ടം തു​​ട​​രു​​ന്നു. ലീ​​ഗി​​ൽ ത​​ങ്ങ​​ളു​​ടെ 12-ാം മ​​ത്സ​​ര​​ത്തി​​ൽ ലെ​​സ്റ്റ​​ർ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-0ന് ​​ആ​​ഴ്സ​​ണ​​ലി​​നെ കീ​​ഴ​​ട​​ക്കി. ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നും ലെ​​സ്റ്റ​​റി​​നു സാ​​ധി​​ച്ചു. 26 പോ​​യി​​ന്‍റാ​​ണ് ലെ​​സ്റ്റ​​റി​​നു​​ള്ള​​ത്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ചെ​​ൽ​​സി​​യെ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ മ​​റി​​ക​​ട​​ന്നാ​​ണ് ലെ​​സ്റ്റ​​ർ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​നം സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ് പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് 3-1ന് ​​ബ്രി​​ങ്ട​​ണി​​നെ കീ​​ഴ​​ട​​ക്കി. ഓ​​ൾ​​ഡ്ട്രാ​​ഫോ​​ഡി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ആ​ന്ദ്രേ പെ​​രേ​​ര (17-ാം മി​​നി​​റ്റ്), മാ​​ർ​​ക​​സ് റാ​​ഷ്ഫോ​​ഡ് (66-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് യു​​ണൈ​​റ്റ​​ഡി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഡാ​​വി പ്രോ​​പ്പ​​ർ (19-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ ഒ​​രെ​​ണ്ണം ആ​​തി​​ഥേ​​യ​​ർ​​ക്ക് സ​​മ്മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.