തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഐ​​പി​​എ​​ൽ ടീം ‍?
തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഐ​​പി​​എ​​ൽ ടീം ‍?
Saturday, November 9, 2019 11:11 PM IST
മും​​ബൈ: കേ​​ര​​ള​​ത്തി​​നു സ്വ​​ന്ത​​മാ​​യി ഒ​​രു ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ടീം ​​വ​​രു​​ന്നു. അ​​കാ​​ല​​ത്തി​​ൽ പൊ​​ലി​​ഞ്ഞ കൊ​​ച്ചി ട​​സ്കേ​​ഴ്സി​​നു​​ശേ​​ഷം കേ​​ര​​ള​​ത്തി​​നു സ്വ​​ന്ത​​മാ​​യി ഒ​​രു ഐ​​പി​​എ​​ൽ ടീം ​​ഇ​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ഏ​​റെ​​യു​​ള്ള കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​തി​​നു​​ള്ള ച​​ര​​ടു​​വ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. കൊ​​ച്ചി​​ക്കു പ​​ക​​രം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്താ​​കും ക്ല​​ബ്ബി​​ന്‍റെ ആ​​സ്ഥാ​​ന​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഐ​​പി​​എ​​ലി​​ലേ​​ക്ക് പു​​തി​​യ ടീ​​മു​​ക​​ൾ വ​​രു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​കും ഇ​​ത്. എ​​ന്നാ​​ൽ, 2021 സീ​​സ​​ണി​​ലാ​​കും ഇ​​തു സാ​​ധ്യ​​മാ​​കു​​ക. അ​​തേ​​സ​​മ​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം, ല​​ക്നോ, ഗു​​വാ​​ഹ​​ത്തി എ​​ന്നീ മൂ​​ന്ന് ന​​ഗ​​ര​​ങ്ങ​​ളി​​ൽ 2020 ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.


കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബ് ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം ഹോം ​​ഗ്രൗ​​ണ്ടാ​​യി ല​​ക്നോ​​യെ സ്വീ​​ക​​രി​​ക്കാ​​നു​​ള്ള നീ​​ക്കം ന​​ട​​ത്തു​​ന്നു​​ണ്ട്. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ആ​​ക​​ട്ടെ ത​​ങ്ങ​​ളു​​ടെ സെ​​ക്ക​​ൻ​​ഡ് ഹോം ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ​​നി​​ന്ന് ഗു​​വാ​​ഹ​​ത്തി​​യി​​ലേ​​ക്ക് മാ​​റ്റാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ത​​ത്വ​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​താ​​യാ​​ണ് സൂ​​ച​​ന.

അ​​തേ​​സ​​മ​​യം, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഏ​​ത് ടീ​​മാ​​കും എ​​ത്തു​​ക എ​​ന്ന​​തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നം ആ​​യി​​ട്ടി​​ല്ല. തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്തെ സ്റ്റേ​​ഡി​​യം, കാ​​ണി​​ക​​ൾ, സൗ​​ക​​ര്യം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ ഐ​​പി​​എ​​ൽ ഗ​​വേ​​ണിം​​ഗ് ക​​മ്മി​​റ്റി​​ക്ക് പൂ​​ർ​​ണ സം​​തൃ​​പ്തി​​യാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.