മു​​ത്ത​​യ്യ​​യു​​ടെ ജീ​​വി​​തം സി​​നി​​മ​​യാ​​കു​​ന്നു
മു​​ത്ത​​യ്യ​​യു​​ടെ ജീ​​വി​​തം  സി​​നി​​മ​​യാ​​കു​​ന്നു
Monday, July 22, 2019 11:35 PM IST
ചെ​​ന്നൈ: ക്രി​​ക്ക​​റ്റ് ലോ​​കം ക​​ണ്ട എ​​ക്ക​​ല​​ത്തെ​​യും മി​​ക​​ച്ച സ്പി​​ൻ ബൗ​​ള​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ ശ്രീ​​ല​​ങ്ക​​ൻ ഇ​​തി​​ഹാ​​സം മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ന്‍റെ ജീ​​വി​​തം സി​​നി​​മ​​യാ​​കു​​ന്നു. ‘800’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ചി​​ത്ര​​ത്തി​​ൽ ത​​മി​​ഴ് ന​​ട​​ൻ വി​​ജ​​യ് സേ​​തു​​പ​​തി നാ​​യ​​ക​​നാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഈ ​​വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ ചി​​ത്ര​​ത്തി​​ന്‍റെ ഷൂ​​ട്ടിം​​ഗ് തു​​ട​​ങ്ങു​​മെ​​ന്നും, ഇ​​ന്ത്യ, ശ്രീ​​ല​​ങ്ക, ഇം​​ന്ത​​ണ്ട് തു​​ട​​ങ്ങി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​കും സി​​നി​​മ ചി​​ത്രീ​​ക​​രി​​ക്കു​​ക​​യെ​​ന്നു​​മാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 800 വി​​ക്ക​​റ്റ് എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഏ​​ക ബൗ​​ള​​റാ​​ണ് മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ൻ. ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം പ്ര​​ഗ്യാ​​ൻ ഓ​​ജ​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ണ് 800 എ​​ന്ന മാ​​ജി​​ക്ക് ന​​ന്പ​​റി​​ൽ ല​​ങ്ക​​ൻ ഇ​​തി​​ഹാ​​സം എ​​ത്തി​​യ​​ത്. 800 എ​​ന്നാ​​ണ് സി​​നി​​മ​​യ്ക്കും പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന. ഏ​​ക​​ദി​​ന​​ത്തി​​ൽ 534 വി​​ക്ക​​റ്റു​​ക​​ൾ ല​​ങ്ക​​ൻ താ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ദ്ദേ​​ഹ​​ത്തി​​നു സ്വ​​ന്ത​​മാ​​ണ്.


1972 ൽ ​​ശ്രീ​​ല​​ങ്ക​​യി​​ലെ കാ​​ൻ​​ഡി​​യി​​ൽ ത​​മി​​ഴ് കു​​ടും​​ബ​​ത്തി​​ലാ​​ണ് മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ന്‍റെ ജ​​ന​​നം. ചെ​​ന്നൈ സ്വ​​ദേ​​ശി​​നി​​യാ​​യ മ​​തി​​മ​​ല​​ർ രാ​​മ​​മൂ​​ർ​​ത്തി​​യാ​​ണ് മു​​ര​​ളീ​​ധ​​ര​​ന്‍റെ ഭാ​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.