ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ 14 മ​​ല​​യാ​​ളി​​ക​​ൾ
Monday, July 22, 2019 11:35 PM IST
ബം​​ഗ​​ളൂ​​രു: ബാ​​സ്ക​​റ്റ്ബോ​​ൾ ദേ​​ശീ​​യ പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​ലേ​​ക്ക് 14 മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​തി​​ൽ 11 വ​​നി​​താ താ​​ര​​ങ്ങ​​ൾ സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ബ വ​​നി​​താ ഏ​​ഷ്യ ക​​പ്പി​​നു​​ള്ള സീ​​നി​​യ​​ർ ക്യാ​​ന്പി​​ലാ​​ണ് ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം 26 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 16വ​​രെ ബം​​ഗ​​ളൂ​​രു ശ്രീ ​​ക​​ണ്ഠീ​​ര​​വ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ക്യാ​​ന്പ്.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ ലീ​​ഗ് ക​​ളി​​ക്കു​​ന്ന പി.​​എ​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന, സ്റ്റെ​​ഫി നി​​ക്സ​​ണ്‍, ജി. ​​റോ​​ജ​​മോ​​ൾ, നി​​മ്മി ജോ​​ർ​​ജ്, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ഗ്രി​​മ മെ​​ർ​​ലി​​ൻ വ​​ർ​​ഗീ​​സ്, കെ.​​എ​​സ്. പൂ​​ജ​​മോ​​ൾ, ശ്രീ​​ക​​ല റാ​​ണി, അ​​നു മ​​രി​​യ, ആ​​ൻ​​മ​​രി​​യ സ​​ക്ക​​റി​​യ എ​​ന്നി​​വ​​രാ​​ണ് സീ​​നി​​യ​​ർ ക്യാ​​ന്പി​​ലേ​​ക്ക് ക്ഷ​​ണം ല​​ഭി​​ച്ച​​വ​​ർ.


സെ​​ജി​​ൻ മാ​​ത്യു മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ പു​​രു​​ഷ സീ​​നി​​യ​​ർ ക്യാ​​ന്പി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മ​​ല​​യാ​​ളി താ​​രം. അ​​ണ്ട​​ർ 18 ഫി​​ബ ഏ​​ഷ്യ ക​​പ്പ് 3x3 ക്യാ​​ന്പി​​ലേ​​ക്ക് പ്ര​​ണ​​വ് പ്രി​​ൻ​​സ്, ആ​​ർ. ശ്രീ​​ക​​ല എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. പ്ര​​ണ​​വ് നോ​​യി​​ഡ​​യി​​ൽ എ​​ൻ​​ബി​​എ അ​​ക്കാ​​ദ​​മി​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.