രാ​​ജീ​​വ് ഒൗ​​സേ​​പ്പ് വി​​ര​​മി​​ക്കു​​ന്നു
രാ​​ജീ​​വ് ഒൗ​​സേ​​പ്പ് വി​​ര​​മി​​ക്കു​​ന്നു
Monday, July 22, 2019 11:35 PM IST
ബ്രി​​ട്ട​​നുവേ​​ണ്ടി അ​​ഞ്ച് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യ മ​​ല​​യാ​​ളി ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം രാ​​ജീ​​വ് ഒൗ​​സേ​​പ്പ് വി​​ര​​മി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലും രാ​​ജീ​​വ് ര​​ണ്ടു മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു. യൂ​​റോ​​പ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാം​​പ്യ​​നു​​മാ​​യി​​ട്ടു​​ണ്ട്. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ മ​​ത്സ​​രി​​ക്കാ​​നു​​ണ്ടാ​​കി​​ല്ലെ​​ന്ന് ര​​ണ്ട് ഒ​​ളി​​ന്പി​​ക്സിൽ ബ്രി​​ട്ട​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ വ്യ​​ക്ത​​മാ​​ക്കി. അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന ലോ​​ക ചാം​​പ്യ​​ൻ​​ഷി​​പ്പാ​​യി​​രി​​ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​വ​​സാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റ്.

2016ൽ ​​ഒ​​ളി​​ന്പി​​ക് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ക്കു​​ന്ന ആ​​ദ്യ ബ്രി​​ട്ടീ​​ഷ് ക​​ളി​​ക്കാ​​ര​​നാ​​യി. റി​​യോ​​യി​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ഏ​​ക ബ്രി​​ട്ടീ​​ഷ് ഏ​​ഷ്യ​​ൻ വം​​ശ​​ജ​​നാ​​യി​​രു​​ന്നു. ടോ​​ക്കി​​യോ​​യി​​ൽ കൂ​​ടു​​ത​​ൽ ബ്രി​​ട്ടീ​​ഷ് ഏ​​ഷ്യ​​ൻ വം​​ശ​​ജ​​രെ ക​​ളി​​ക്ക​​ള​​ത്തി​​ൽ കാ​​ണാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. 14 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റി​​ൽ രാ​​ജീ​​വ് 374 വി​​ജ​​യ​​ങ്ങ​​ൾ നേ​​ടി. 2017ലെ ​​യൂ​​റോ​​പ്യ​​ൻ ഫൈ​​ന​​ൽ വി​​ജ​​യ​​മാ​​ണ് ഇ​​തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.


തൃ​​ശൂ​​രി​​ൽ​​നി​​ന്നും ബ്രി​​ട്ട​​നി​​ൽ കു​​ടി​​യേ​​റി​​യ​​താ​​ണ് തേ​​റാ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​മാ​​യ രാ​​ജീ​​വ്. യൂ​​റോ​​പ്യ​​ൻ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ (2005), യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (2010), ഫ്ര​​ഞ്ച് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ (2013), സ്വീ​​ഡി​​ഷ് മാ​​സ്റ്റേ​​ഴ്സ് (2015) തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.