ഫെ​ഡ​റർ ര​ണ്ടാം സീ​ഡ്
ഫെ​ഡ​റർ ര​ണ്ടാം സീ​ഡ്
Thursday, June 27, 2019 12:49 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ല്‍ റോ​ജ​ര്‍ ഫെ​ഡ​ര്‍ ര​ണ്ടാം സീ​ഡി​ല്‍. ലോ​ക ര​ണ്ടാം റാ​ങ്കുകാരനായ റ​ഫേ​ല്‍ ന​ദാ​ല്‍ മൂ​ന്നാം സീ​ഡി​ലേ​ക്കു താ​ഴ്ത്ത​പ്പെ​ട്ടു. എ​ട്ട് ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യി​ട്ടു​ള്ള ഫെ​ഡ​റ​ര്‍ നി​ല​വി​ല്‍ മൂ​ന്നാം റാ​ങ്കി​ലാ​ണ്. നി​ല​വി​ലെ ചാ​മ്പ്യ​ന്‍ നൊ​വാ​ക് ജോ​ക്കാ​വി​ച്ചാ​ണ് ഒ​ന്നാം സീ​ഡി​ല്‍. വ​നി​ത​ക​ളി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ആ​ഷ്‌​ലി ബാ​ര്‍ട്ടി​യാ​ണ് സീ​ഡിം​ഗി​ലും ഒ​ന്നാ​മ​ത്.

വിം​ബി​ൾഡ​ണി​ന്‍റെ സീ​ഡിം​ഗ് രീ​തി​യെ ന​ദാ​ല്‍ വി​മ​ര്‍ശി​ച്ചി​രു​ന്നു. നാ​ലു ഗ്രാ​ന്‍സ്‌ലാം ​ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ എ​ടി​പി റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സീ​ഡിം​ഗ് തീ​രു​മാ​നി​ക്കാ​ത്ത ഒ​രേ​യൊ​രു ടൂ​ര്‍ണ​മെ​ന്‍റാ​ണ് വി​ംബി​ള്‍ഡ​ണ്‍. പു​രു​ഷ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ 32 സ്ഥാ​ന​ത്തു​ള്ള​വ​ര്‍ പു​ല്‍ കോ​ര്‍ട്ടി​ല്‍ ക​ഴി​ഞ്ഞ 24 മാ​സം ന​ട​ത്തി​യ പ്ര​ക​ട​നം അ​നു​സ​രി​ച്ചാ​ണ് സീ​ഡിം​ഗ്. വ​നി​ത​ക​ളി​ല്‍ ഡ​ബ്ല്യു​ടി​എ റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചാ​ണ് സീ​ഡിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.