സ്പെ​​യി​​നി​​നു ജ​​യം
സ്പെ​​യി​​നി​​നു ജ​​യം
Wednesday, June 12, 2019 12:06 AM IST
മാ​​ഡ്രി​​ഡ്: 2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​രാ​​യ സ്പെ​​യി​​നി​​നു ജ​​യം. ഗ്രൂ​​പ്പ് എ​​ഫി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ സ്പെ​​യി​​ൻ 3-0ന് ​​സ്വീ​​ഡ​​നെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പി​​ൽ സ്പെ​​യി​​നി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മാ​​ണി​​ത്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 12 പോ​​യി​​ന്‍റു​​മാ​​യി സ്പെ​​യി​​ൻ ഒ​​ന്നാ​​മ​​തും ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി സ്വീ​​ഡ​​ൻ ര​​ണ്ടാ​​മ​​തു​​മാ​​ണ്.

ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 64-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ക്യാ​​പ്റ്റ​​ൻ സെ​​ർ​​ജ്യോ റാ​​മോ​​സ് ആ​​ണ് സ്പെ​​യി​​നി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ച​​ത്. 165 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ്ര​​തി​​രോ​​ധ താ​​ര​​ത്തി​​ന്‍റെ 20-ാം ഗോ​​ളാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് മൊ​​റാ​​ട്ട (85-പെ​​ന​​ൽ​​റ്റി), മൈ​​ക്കി​​ൾ ഒ​​യാ​​ർ​​സ​​ബ​​ൽ (87-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും സ്പെ​​യി​​നി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.


ഗ്രൂ​​പ്പ് ഡി​​യി​​ൽ മൂ​​ന്നാം ജ​​യ​​ത്തി​​ലൂ​​ടെ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ർ​​ല​​ൻ​​ഡ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ജി​​ബ്രാ​​ൾ​​ട്ട​​റി​​നെ 2-0നാ​​ണ് അ​​വ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്, ഡെ​ന്മാ​​ർ​​ക്ക്, റൊ​​മാ​​നി​​യ, ഓ​​സ്ട്രി​​യ, നോ​​ർ​​വെ, സെ​​ർ​​ബി​​യ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളും ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.