അ​മ്പെ​യ്ത്ത്: ഇ​ന്ത്യ​ക്കു മെ​ഡ​ല്‍
Sunday, May 26, 2019 12:35 AM IST
അ​ന്‍റാ​ലി​യ (തു​ര്‍ക്കി): അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ് സ്റ്റേ​ജ് മൂ​ന്നി​ല്‍ ഇ​ന്ത്യ​ക്ക് ഒരേയൊരു മെ​ഡ​ല്‍. പു​രു​ഷ​ന്മാ​രു​ടെ കോം​പൗ​ണ്ട് ഇ​ന​ത്തി​ല്‍ ര​ജ​ത് ചൗ​ഹാ​ന്‍, അ​ഭി​ഷേ​ക് വ​ര്‍മ, അ​മ​ന്‍ സെ​യ്‌​നി എ​ന്നി​വ​രു​ടെ ടീ​മാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. വെ​ങ്ക​ല​മെ​ഡ​ലി​നു​ള്ള മ​ത്സ​ര​ത്തി​ല്‍ സീ​ഡിം​ഗി​ല്‍ മു​ന്നി​ലു​ള്ള റ​ഷ്യ​യു​ടെ ആ​ന്‍റ​ണ്‍ ബു​ലേ​വ്, അ​ല​ക്‌​സാ​ണ്ട​ര്‍ ഡാം​ബേ​വ്, പ​വേ​ല്‍ ക്രെ​യ്‌​ലോ​വ് ടീ​മി​നെ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 235-230നാ​യി​രു​ന്നു ജ​യം.


വെ​ങ്ക​ല മെ​ഡ​ലി​നു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന് ജ​യം നേ​ടാ​നാ​യി​ല്ല. ബ്രി​ട്ടീ​ഷ് ടീ​മി​നോ​ടാ​യി​രു​ന്നു തോ​ല്‍വി. റി​ക​ര്‍വ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മെ​ഡ​ലു​ക​ളൊ​ന്നും നേ​ടാ​നാ​യി​ല്ല.
നെ​ത​ര്‍ല​ന്‍ഡ്‌​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നു​മു​മ്പു​ള്ള മ​ത്സ​ര​മാ​ണ് ലോ​ക​ക​പ്പ് മൂ​ന്നാം സ്റ്റേ​ജ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.