ഥാ​​പ്പ, മേ​​രി​​കോം സെ​​മി​​യി​​ൽ
ഥാ​​പ്പ, മേ​​രി​​കോം സെ​​മി​​യി​​ൽ
Thursday, May 23, 2019 12:11 AM IST
ഗോ​​ഹ​​ട്ടി: ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ ശി​​വ ഥാ​​പ്പ, അ​​മി​​ത് പ​​ങ്ക​​ൽ, മേ​​രി കോം, ​​മ​​നീ​​ഷ് കൗ​​ശി​​ക് എ​​ന്നി​​വ​​ർ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ ഥാ​​പ്പ 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മൗ​​റീ​​ഷ്യ​​സി​​ന്‍റെ ഹെ​​ല്ല​​ൻ ഡാ​​മി​​നെ 5-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. പോ​​ള​​ണ്ടി​​ന്‍റെ ക്രി​​സ്റ്റ്യ​​ൻ സ്ചെ​​പ​​ൻ​​സ്കി​​യാ​​ണ് സെ​​മി​​യി​​ൽ ഥാ​​പ്പ​​യു​​ടെ എ​​തി​​രാ​​ളി.

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ അ​​മി​​ത് 52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ച​​ക​​പോ​​ങ് ച​​ൻ​​പി​​റോ​​മി​​നെ 5-0നാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തേ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് മ​​നീ​​ഷ് കൗ​​ശി​​ക്കും വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.


52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, പ്ര​​സാ​​ദ്, സ്വി​​വാ​​ച്, സോ​​ള​​ങ്കി എ​​ന്നി​​വ​​ർ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ സെ​​മി​​ക്കാ​​ണ് വ​​ഴി​​യൊ​​രു​​ങ്ങി​​യ​​ത്. വ​​നി​​ത​​ക​​ളു​​ടെ 51 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ ബോ​​ക്സ​​ർ മേ​​രി കോം ​​സെ​​മി​​യി​​ലെ​​ത്തി. നേ​​പ്പാ​​ളി​​ന്‍റെ മാ​​ല റാ​​ണി​​യെ 5-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് മേ​​രി കോം ​​സെ​​മി​​യി​​ൽ​​ക​​ട​​ന്ന് മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.