ക​സി​യ​സ് വി​ര​മി​ക്കു​ന്നു
Friday, May 17, 2019 11:33 PM IST
ലി​സ്ബ​ണ്‍: സ്‌​പെ​യി​നെ ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച ഗോ​ള്‍കീ​പ്പ​ര്‍ ഇ​ക​ര്‍ ക​സി​യ​സ് ഉ​ട​ന്‍ ത​ന്നെ വി​ര​മി​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. മേ​യ് ഒ​ന്നി​ന് താ​ര​ത്തി​നേ​റ്റ ഹൃ​ദ​യാ​ഘാ​ത​മാ​ണ് പെ​ട്ടെ​ന്നു​ള്ള വി​ര​മി​ക്ക​ലി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്. പോ​ര്‍ച്ചു​ഗീ​സ് ക്ല​ബ് പോ​ര്‍ട്ടോ​യ​ക്കു​വേ​ണ്ടി​യാ​ണ് ക​സി​യ​സ് ഇ​പ്പോ​ള്‍ ക​ളി​ക്കു​ന്ന​ത്.

ക്ല​ബ് പു​തി​യ ഗോ​ള്‍കീ​പ്പ​റെ തേ​ടു​ക​യാ​ണെ​ന്ന് പോ​ര്‍ട്ടോ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹൊ​ര്‍ഹെ പി​ന്‍റോ ഡാ ​കോ​സ്റ്റ പി​ന്‍റോ​യെ ഉ​ദ്ധ​രി​ച്ച് പോ​ര്‍ച്ചു​ഗീ​സ് കാ​യി​ക പ​ത്രം പ​റ​ഞ്ഞു. ക​സി​യ​സി​നെ ക്ല​ബ്ബി​ല്‍നി​ന്നു വി​ടു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി പോ​ര്‍ച്ചു​ഗീ​സ് പ​ത്രം പ​റ​ഞ്ഞു. 2015ലാ​ണ് ക​സി​യാ​സ് പോ​ര്‍ട്ടോ​യി​ല്‍ ചേ​ര്‍ന്ന​ത്. റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി 725 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങിയ​താരം മൂ​ന്നു ചാ​മ്പ്യ​ന്‍സ് ലീ​ഗ്, അ​ഞ്ച് ലാ ​ലി​ഗ കി​രീ​ട​ങ്ങ​ള്‍ നേ​ടി. 2010ൽ സ്‌​പെ​യി​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ ക​സി​യ​സാ​യി​രു​ന്നു നാ​യ​ക​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.