അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ
Monday, April 22, 2019 11:39 PM IST
ബാ​​ങ്കോ​​ക്: ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി. 56 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​ക ചാ​​ന്പ്യ​​നാ​​യ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ കൈ​​രാ​​ത് യെ​​റാ​​ലി​​യേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ക​​വി​​ന്ദ​​ർ സിം​​ഗ് ബി​​ഷ്ത് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി. 52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​നാ​​യ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ഹ​​സ​​ൻ​​ബോ​​യ് ഡ​​സ്മ​​റ്റോ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് അ​​മി​​ത് പ​​ൻ​​ഘ​​ലും സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ദേ​​ശീ​​യ ചാ​​ന്പ്യ​​നാ​​യ ദീ​​പ​​ക് സിം​​ഗ് 49 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റ​​മി​​ഷ് റ​​ഹ്മാ​​നി​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ദീ​​പ​​ക്കി​​ന്‍റെ മു​​ന്നേ​​റ്റം.


വ​​നി​​താ വി​​ഭാ​​ഗം 57 കി​​ലോ​​ഗ്രാ​​മി​​ൽ ഇ​​ന്ത്യ​​യു​​ടെ സോ​​ണി​​യ ചാ​​ഹ​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ലോ​​ക വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​യ സോ​​ണി​​യ കൊ​​റി​​യ​​യു​​ടെ ജൊ ​​സ​​ണ്‍ ഹ്വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​മി​​യി​​ലെ​​ത്തി മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, 81+ കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സീ​​മ പൂ​​നി​​യ ചൈ​​ന​​യു​​ടെ യാ​​ങ് സി​​യാ​​ഒ​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.