സ്മൃ​തിയും ജു​ലാ​നും ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
സ്മൃ​തിയും ജു​ലാ​നും  ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
Saturday, March 23, 2019 12:27 AM IST
ദുബാ​യ്: ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ സ്മൃ​തി മ​ന്ദാ​ന​യും ഫാ​സ്റ്റ് ബൗ​ള​ര്‍ ജു​ല​ന്‍ ഗോ​സ്വാ​മി​യും ഐ​സി​സി ഏ​ക​ദി​ന വ​നി​ത​ക​ളു​ടെ ബാ​റ്റ്‌​സ്‌​വു​മ​ൺ‍, ബൗ​ള​ര്‍ റാ​ങ്കിം​ഗു​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ന്ന പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​ന​മാ​ണ് മ​ന്ദാ​ന​യെ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ര്‍ത്തി​യ​ത്. ബാ​റ്റ്‌​സ്‌​വു​മ​ണി​ലെ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​ലി​സ് പെ​റി, ന്യൂ​സി​ല​ന്‍ഡ് ക്യാ​പ്റ്റ​ന്‍ എ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റ്, ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജ്, വി​ന്‍ഡീ​സ് ക്യാ​പ്റ്റ​ന്‍ സ്റ്റെ​ഫാ​നി ടെ​യ്‌​ല​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് സ്ഥാ​ന​ങ്ങ​ളി​ല്‍.


ബൗ​ള​ര്‍മാരുടെ റാ​ങ്കിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജെ​സ് ജോ​നാ​സ​ന്‍, പാ​ക്കി​സ്ഥാ​ന്‍റെ‍ സാ​നാ മി​ര്‍, ഓ​സ്‌​ട്രേ​ലി​യയു​ടെ മെ​ഗ​ന്‍ ഷൂ​ട്ട്, ഇ​ന്ത്യ​യു​ടെ ശി​ഖാ പാ​ണ്ഡെ എ​ന്നി​വ​രാ​ണ് ഗോ​സ്വാ​മി​ക്കു പി​ന്നി​ല്‍. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.