ഏ​തു സ്ഥാ​ന​ത്തും ബാ​റ്റ് ചെ​യ്യാ​ന്‍ ത​യാ​ര്‍: ഫി​ഞ്ച്
ഏ​തു സ്ഥാ​ന​ത്തും ബാ​റ്റ് ചെ​യ്യാ​ന്‍ ത​യാ​ര്‍: ഫി​ഞ്ച്
Friday, March 22, 2019 12:40 AM IST
മെ​ല്‍ബ​ണ്‍: വി​ല​ക്കി​നു ശേ​ഷം സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ താ​ന്‍ ഏ​തു സ്ഥാ​ന​ത്തും ബാ​റ്റ് ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന് നാ​യ​ക​നും ഓ​പ്പ​ണ​റു​മാ​യ ആ​രോ​ണ്‍ ഫി​ഞ്ച്. അ​ടു​ത്ത​കാ​ല​ത്താ​യി ഫി​ഞ്ചി​ന് ബാ​റ്റിം​ഗി​ല്‍ ഫോ​മി​ലെ​ത്താ​നാ​യി​ട്ടി​ല്ല. എ​ട്ട് ഇ​ന്നിം​ഗ്‌​സി​ല്‍ നാ​യ​ക​ന‌്‍ 22.87ന്‍റെ ​ശ​രാ​ശ​രി മാ​ത്ര​മാ​ണു​ള്ള​ത്. ടീ​മി​ന്‍റെ ന​ല്ല​തി​നാ​യി താ​ന്‍ ഏ​തു സ്ഥാ​ന​ത്തും ബാ​റ്റ് ചെ​യ്യാ​ന്‍ സ​ന്തോ​ഷ​ംമാ​ത്ര​മേ​യു​ള്ളു​വെ​ന്ന് താ​രം പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഉ​സ്മാ​ന്‍ ഖ്വാ​ജ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​തോ​ടെ ഫി​ഞ്ചി​ന് ടീ​മി​ലെ സ്ഥാ​നം​ത​ന്നെ സു​ര​ക്ഷി​ത​മ​ല്ലാ​തായി​രി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ന് ഷാ​ര്‍ജ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഫി​ഞ്ച്-​ഖ്വാ​ജ സ​ഖ്യ​മാ​കും ഒാ​പ്പ​ണ്‍ ചെ​യ്യു​ക. 0, 3, 76, 83, 193 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഈ ​സ​ഖ്യം ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നേ​ടി​യ​ത്. മൂ​ന്നാം ഏ​ക​ദി​നം ന​ട​ന്ന റാ​ഞ്ചി​യി​ല്‍ ഫി​ഞ്ച് 93 റ​ണ്‍സ് നേ​ടി​യി​രു​ന്നു. ആ​റാ​മാ​നാ​യി ബാ​റ്റ് ചെ​യ്യാ​നാ​ണെ​ങ്കി​ല്‍ താ​ന്‍ അ​തി​നും ത​യാ​റാ​ണ്. അ​ത് ഓ​പ്പ​ണിം​ഗി​ലോ മൂ​ന്നോ നാ​ലോ സ്ഥാ​ന​ത്തോ ആ​ണെ​ങ്കി​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല ഫി​ഞ്ച് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.