അ​ത്‌​ല​റ്റി​ക്കോ​യ്ക്കു തോ​ല്‍വി
Monday, March 18, 2019 12:51 AM IST
ബി​ല്‍ബാ​വോ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ കി​രീ​ട​മോ​ഹ​ങ്ങ​ള്‍ക്ക് അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ വ​ക അ​ടി. ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ ബി​ല്‍ബാ​വോ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. 2013 ജ​നു​വ​രി മു​ത​ല്‍ 11 ക​ളി​യി​ല്‍ ബി​ല്‍ബാ​വോ​യോ​ട് പ​രാ​ജ​യ​പ്പെ​ടാ​തി​രു​ന്ന അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ദ്യ തോ​ല്‍വി​യാ​ണ്. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. ഇ​നാ​കി വി​ല്യം​സും കെ​നാ​ന്‍ കോ​ഡ്രോ​യു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 28 ക​ളി​യി​ല്‍ 56 പോ​യി​ന്‍റാ​ണ് അ​ത്‌​ല​റ്റി​ക്കോ​യ​്ക്ക്. ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ബി​ല്‍ബാ​വോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.