മ​നു ഭാകറിന്‍റെ പ​രീ​ക്ഷ മാ​റ്റാ​ന്‍ സായ്
മ​നു ഭാകറിന്‍റെ പ​രീ​ക്ഷ മാ​റ്റാ​ന്‍ സായ്
Saturday, February 16, 2019 12:30 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍മാ​രാ​യ മ​നു ഭാ​ക​റു​ടെ​യും വി​ജ​യ് വീ​ര്‍ സി​ദ്ദു​വി​ന്‍റെ​യും സി​ബി​എ​സ്ഇ പ്ല​സ് ടു​വി​ലെ ര​ണ്ടു വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ മാ​റ്റാ​ന്‍ സാ​യ് ബോ​ര്‍ഡി​ന് ക​ത്തെ​ഴു​തി. മാ​ര്‍ച്ച് 25 മു​ത​ല്‍ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ ചൈ​നീ​സ് താ​യ്‌​പേ​യി​ല്‍ ഏ​ഷ്യ​ന്‍ എ​യ​ര്‍ഗ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വ​രു​ടെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റി ന​ല്കാ​ന്‍ സാ​യ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​നു ഭാ​ക​റി​ന് മാ​ര്‍ച്ച് 25ന് ​ഹി​സ്റ്റ​റി പ​രീ​ക്ഷ​യും സി​ദ്ദു​വി​ന് മാ​ര്‍ച്ച് 29ന് ​സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​മു​ണ്ട്. 30ന് ​ഇ​രു​വ​ര്‍ക്കും ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ​രീ​ക്ഷ​യു​മു​ണ്ട്.


ക​ഴി​ഞ്ഞ വ​ര്‍ഷം അ​നീ​ഷ് ഭ​ന്‍വാ​ല​യു​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​നുശേ​ഷ​മേ ന​ട​ത്താ​വൂ എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​യ് സി​ബി​എ​സ്ഇ​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. അ​ന്ന് ഇ​ക്കാ​ര്യം ബോ​ര്‍ഡ് അ​നു​ഭാ​വ​പൂ​ര്‍വം പ​രി​ഗ​ണി​ച്ചിരു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.