യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പം തുടരാ​​ൻ ഗി​​യ
യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പം തുടരാ​​ൻ ഗി​​യ
Friday, January 18, 2019 11:08 PM IST
ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ തു​​ട​​രാ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച് സ്പാ​​നി​​ഷ് ഗോ​​ളി ഡേ​​വി​​ഡ് ഡി ​​ഗി​​യ. ക​​രാ​​ർ കാ​​ലാ​​വ​​ധി തീ​​രാ​​ൻ ഒ​​രു വ​​ർ​​ഷം കൂ​​ടി​​യു​​ണ്ടെ​​ങ്കി​​ലും താ​​രം ക്ല​​ബ് വി​​ട്ടേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ത്തി​​ന് ഇ​​തോ​​ടെ അ​​വ​​സാ​​ന​​മാ​​യി.

ഹോ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​ൻ കീ​​ഴി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് തി​​രി​​ച്ച​​ടി നേ​​രി​​ട്ട സ​​മ​​യ​​ത്താ​​ണ് ക​​രാ​​ർ പു​​തു​​ക്കാ​​ൻ ഡി ​​ഗി​​യ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ ഒ​​ലെ സോ​​ൾ​​ഷെ​​യ​​റി​​ന്‍റെ കീ​​ഴി​​ൽ യു​​ണൈ​​റ്റ​​ഡ് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഗി​​യ​​യു​​ടെ പു​​തി​​യ തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ ദി​​വ​​സം ടോ​​ട്ട​​ന​​ത്തി​​നെ​​തി​​രാ​​യ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ച​​ത് ഗി​​യ ആ​​യി​​രു​​ന്നു.


അ​​തി​​നി​​ടെ അ​​ന്‍റോ​ണി​​യൊ വ​​ല​​ൻ​​സി​​യ ഈ ​​വേ​​ന​​ൽ​​ക്കാ​​ലം​​കൂ​​ടി യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് അ​​റി​​യി​​ച്ചു. ക​​രാ​​ർ നീ​​ട്ടി​​യാ​​ൽ​​മാ​​ത്ര​​മേ താ​​രം അ​​ടു​​ത്ത സീ​​സ​​ണി​​ൽ യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പ​​മു​​ണ്ടാ​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.