ധോ​ണി​ക്കും ടീ​മി​നും ല​ഭി​ച്ച ഒ​രു റ​ണ്‍ നി​യ​മവി​രു​ദ്ധം; വീ​ഡി​യോ വൈ​റ​ലാ​യി
ധോ​ണി​ക്കും ടീ​മി​നും ല​ഭി​ച്ച ഒ​രു റ​ണ്‍  നി​യ​മവി​രു​ദ്ധം; വീ​ഡി​യോ വൈ​റ​ലാ​യി
Wednesday, January 16, 2019 11:55 PM IST
അ​ഡ്‌​ലെ​യ്ഡ്: ഓ​സ്‌​ട്രേ​ലി​യയ്​ക്കെ​തി​രേ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ അ​മ്പ​യ​ര്‍മാ​രും മാ​ച്ച് ഓ​ഫീ​ഷ്യ​ല്‍സും അ​ട​ക്കം ആ​രും ശ്ര​ദ്ധി​ക്കാ​തെപോ​യ ഒ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ്ര​ക​ട​നം ന​ട​ത്തി​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ​യും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് ചേ​ര്‍ക്ക​പ്പെ​ട്ട​ത് ഇ​ല്ലാ​ത്ത ഒ​രു റ​ണ്ണാ​യി​രു​ന്നു​വെ​ന്നാ​ണ് ഈ ​വീ​ഡി​യോ പ​റ​യു​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ ധോ​ണി ഒ​രു റ​ണ്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നി​ല്ലെ​ന്ന് വീ​ഡി​യോ കാ​ണി​ക്കു​ന്നു.

ന​ഥാ​ന്‍ ലി​യോ​ണ്‍ എ​റി​ഞ്ഞ 45-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു സം​ഭ​വം. ലോം​ഗ് ഓ​ണി​ലേ​ക്ക് പ​ന്ത് ത​ട്ടി​യി​ട്ട ധോ​ണി നോ​ണ്‍ സ്‌െ്രെ​ട​ക്കിം​ഗ് എ​ന്‍ഡി​ലെ ക്രീ​സി​ല്‍ ക​യ​റു​ക​യോ ബാ​റ്റ് കു​ത്തു​ക​യോ ചെ​യ്തി​ല്ല. അ​മ്പ​യ​ര്‍മാ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കാ​തെ ധോ​ണി​ക്കും ഇ​ന്ത്യ​ക്കും ഒ​രു റ​ണ്‍ ന​ല്‍കി.


എ​ന്നാ​ല്‍ ധോ​ണി​യു​ടെ ഈ ​പി​ഴ​വ് കാ​ര​ണം ഇ​ന്ത്യ​ക്ക് മ​ത്സ​ര​ത്തി​ല്‍ തി​രി​ച്ച​ടി​യേ​ല്‍ക്കാ​തി​രു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടാ​ണ്. ഐ​സി​സി​യു​ടെ നി​യ​മം അ​നു​സ​രി​ച്ച് ബാ​റ്റ്‌​സ്മാ​ന്‍ റ​ണ്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ടീ​മി​നെ​തി​രേ അ​ഞ്ച് പെ​നല്‍റ്റി റ​ണ്ണു​ക​ള്‍ വി​ധി​ക്കാം. ധോ​ണി​യു​ടെ ഈ ​പി​ഴ​വ് അ​മ്പ​യ​ര്‍മാ​ര്‍ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​ത് ഇ​ന്ത്യ​ക്ക് ര​ക്ഷ​യാ​യി.

ധോ​ണി സിം​ഗി​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​തെ തി​രി​ച്ച് ന​ട​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. അ​വ​സാ​ന ഓ​വ​റി​ലേ​ക്ക് നീ​ണ്ട മ​ത്സ​രം ആ​റു വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. 54 പ​ന്തി​ല്‍ 55 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ധോ​ണി​യു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.