ക്വി​റ്റോ​വ​യ്ക്ക് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
ക്വി​റ്റോ​വ​യ്ക്ക് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
Sunday, January 13, 2019 12:40 AM IST
സി​ഡ്‌​നി: സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് കി​രീ​ടം നേ​ടി​ക്കൊ​ണ്ട് പെ​ട്ര ക്വി​റ്റോ​വ ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ ഗ്രാ​ന്‍സ്ലാ​മി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ മി​ക​ച്ച​താ​ക്കി. ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ഷ് ലി ​ബാ​ര്‍ട്ടി​യോ​ട് പി​ന്നി​ല്‍നി​ന്ന​ശേ​ഷം അ​വ​സാ​ന ര​ണ്ടു സെ​റ്റും നേ​ടി​ക്കൊ​ണ്ടാ​ണ് ക്വി​റ്റോ​വ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 1-6, 7-5, 7-6(7-3)നാ​യി​രു​ന്നു ചെ​ക് റി​പ്പ​ബ്ലി​ക് താ​ര​ത്തി​ന്‍റെ ജ​യം.

അ​ടു​ത്ത വ​ര്‍ഷം പു​തി​യ പ​തി​പ്പി​ല്‍
നാ​ലു ഗ്രാ​ന്‍സ‌്‌ലാം ​ഒ​ഴി​കെ മ​റ്റേ​തു ടൂ​ര്‍ണ​മെ​ന്‍റി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ്മാ​ന​ത്തു​ക സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ലാ​ണ് ന​ല്കു​ന്ന​ത്. 1885ല്‍ ​തു​ട​ങ്ങി​യ 134 വ​ര്‍ഷ​ത്തെ ച​രി​ത്ര​മു​ള്ള സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഫോ​ര്‍മാ​റ്റ് ്ഈ ​വ​ര്‍ഷ​ത്തോ​ടെ അ​വ​സാ​നി​ച്ചു. അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ 24 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ലോ​ക​ത്തെ മി​ക​ച്ച പു​രു​ഷ​താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന എ​ടി​പി ക​പ്പെ​ന്ന പേ​രി​ല്‍ പു​തി​യ ടൂ​ര്‍ണ​മെ​ന്‍റ് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.