ഐ ​​ലീ​​ഗ്: ബ​​ഗാ​​നു ജ​​യം
Thursday, January 10, 2019 12:56 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നു ജ​​യം. സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നെ 0-2നാ​​ണ് ബ​​ഗാ​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. ഒ​​മ​​ർ എ​​ൽ​​ഹൗ​​സി​​നി (30- പെ​​ന​​ൽ​​റ്റി), ഡി​​പാ​​ൻ​​ഡ ഡി​​ക്ക (69-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ബ​​ഗാ​​നു​​വേ​​ണ്ടി ഗോ​​ൾ നേ​​ടി​​യ​​ത്.


ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​റ്റൊ​​രു കോ​​ൽ​​ക്ക​​ത്ത​​ൻ ടീ​​മാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. മ​​ല​​യാ​​ളി​​താ​​ര​​മാ​​യ ജോ​​ബി ജെസ്റ്റി​​ൻ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ 1-2നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.