ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽത്ത​​ന്നെ
ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽത്ത​​ന്നെ
Wednesday, January 9, 2019 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 12-ാം പ​​തി​​പ്പ് ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ന​​ട​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കും ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വി​​രാ​​മം. ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​ത്തു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് മാ​​ർ​​ച്ച് 23ന് ​​തു​​ട​​ക്ക​​മാ​​കും.

ബി​​സി​​സി​​ഐ​​യു​​ടെ ഭ​​ര​​ണ​​കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി സു​​പ്രീം​കോ​​ട​​തി നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​ത്തു​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സ​​മ​​യ​​ത്ത് ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും വേ​​ദി​​ക​​ൾ​​ക്കും ക​​ളി​​ക്കാ​​ർ​​ക്കും വേ​​ണ്ട​​ത്ര സു​​ര​​ക്ഷ ഒ​​രു​​ക്കാ​​നു​​ള്ള അ​​പ​​ര്യാ​​പ്ത മു​​ന്നി​​ൽ​​ക​​ണ്ടാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ന​​ട​​ത്തു​​ന്ന​​കാ​​ര്യം ആ​​ലോ​​ച​​ന​​യി​​ൽ വ​​ന്ന​​ത്.

നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച​​തു​​പോ​​ലെ മാ​​ർ​​ച്ച് 23ന് ​​ത​​ന്നെ മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നും വി​​ശ​​ദ​​മാ​​യ ഷെ​​ഡ്യൂ​​ൾ വേ​​ണ്ട​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും ബി​​ബി​​സി​​സി പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ഐ​​പി​​എ​​ലി​​ന്‍റെ പൂ​​ർ​​ണ​​മാ​​യ ഷെ​​ഡ്യൂ​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കും മു​​ന്പ് ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് ഐ​​പി​​എ​​ൽ ടീം ​​ഉ​​ട​​മ​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും.


ഇ​​ത്ത​​വ​​ണ ഐ​​പി​​എ​​ലും ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന്‍റെ ഷെ​​ഡ്യൂ​​ളു​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മേ​​യ് 30ന് ​​ലോ​​ക​​​​ക​​പ്പി​​നു തു​​ട​​ക്ക​​മാ​​കും. സാ​​ധാ​​ര​​ണ​​യാ​​യി ഐ​​പി​​എ​​ൽ ഏ​​പ്രി​​ൽ ആ​​ദ്യ ആ​​ഴ്ച ആ​​രം​​ഭി​​ച്ച് മേ​​യ് അ​​വ​​സാ​​ന​​ത്തോ​​ടെ തീ​​രും. എ​​ന്നാ​​ൽ, ഐ​​പി​​എ​​ലും അ​​തി​​നു​​ശേ​​ഷ​​മു​​ള്ള അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​മി​​ടെ 15 ദി​​വ​​സ​​ത്തെ​​യെ​​ങ്കി​​ലും ഇ​​ട​​വേ​​ള വേ​​ണ​​മെ​​ന്ന ജ​​സ്റ്റീ​​സ് ലോ​​ധ ക​​മ്മി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ലീ​​ഗ് മ​​ത്സ​​രം നേ​​ര​​ത്തെ​​യാ​​ക്കി​​യ​​ത്. ഇ​​പ്പോ​​ഴ​​ത്തെ ഷെ​​ഡ്യൂ​​ൾ പ്ര​​കാ​​രം ഐ​​പി​​എ​​ൽ മാ​​ർ​​ച്ച് അ​​വ​​സാ​​ന ആ​​ഴ്ച ആ​​രം​​ഭി​​ച്ച് മേ​​യ് പ​​കു​​തി​​യോ​​ടെ പൂ​​ർ​​ത്തി​​യാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.