ഹോക്കി: നേരിട്ട് ക്വാ​ര്‍ട്ട​ർ ലക്ഷ്യമിട്ട് ഇന്ത്യ
ഹോക്കി: നേരിട്ട് ക്വാ​ര്‍ട്ട​ർ ലക്ഷ്യമിട്ട് ഇന്ത്യ
Saturday, December 8, 2018 12:48 AM IST
ഭു​വ​നേ​ശ്വ​ര്‍: ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ മി​ക​ച്ച തു​ട​ക്ക​മി​ട്ട ഇ​ന്ത്യ​ നേ​രി​ട്ടു​ള്ള ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഒ​രു ജ​യം അകലെ​. പൂ​ള്‍ സി​യി​ല്‍ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് കാ​ന​ഡ​യെ നേ​രി​ടും. പൂ​ളി​ല്‍ നാ​ലു പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍. ബെ​ല്‍ജി​യ​ത്തി​നു നാ​ലു പോ​യി​ന്‍റാ​ണെ​ങ്കി​ലും ഗോ​ള്‍ വ്യ​ത്യാ​സ​മാ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. കാ​ന​ഡ​യ്ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഓ​രോ പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്.

പൂ​ള്‍ സി​യി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ 5-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ ബെ​ല്‍ജി​യ​വു​മാ​യി 2-2ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. കാ​ന​ഡ​യ്‌​ക്കെ​തി​രേ മി​ക​ച്ചൊ​രു ജ​യം നേ​ടാ​നാ​യാ​ല് ഇ​ന്ത്യ​ക്കു നേ​രി​ട്ട് ക്വാ​ര്‍ട്ട​റി​ലെ​ത്താം. പൂ​ളു​ക​ളി​ലെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ക്ക് ക്രോ​സ് ഓ​വ​ര്‍ മ​ത്സ​ര​ങ്ങ​ളി​ലൂട​യേ ക്വാ​ർ​ട്ട​റി​ൽ പി​ന്നീ​ട് ഇ​ടം​പി​ടി​ക്കാ​നാ​കൂ.

കാ​ന​ഡ​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​ക്ക് മി​ക​ച്ച റി​ക്കാ​ര്‍ഡാ​ണു​ള്ള​ത്. 2013നു​ശേ​ഷം ഇ​രു​ടീ​മും അ​ഞ്ചു ത​വ​ണ ഏ​റ്റു​മു​ട്ടി. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യു ഒ​ന്നില്‍ കാ​ന​ഡ​യും ജ​യി​ച്ചു. ഒ​രു മ​ത്സ​രം സ​മ​നി​ല​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.