‘വി​​ദേ​​ശ പ​​ര്യ​​ട​​നം എ​​ല്ലാ ടീ​​മു​​ക​​ൾ​​ക്കും ദു​​ഷ്ക​​രം’
‘വി​​ദേ​​ശ പ​​ര്യ​​ട​​നം എ​​ല്ലാ ടീ​​മു​​ക​​ൾ​​ക്കും ദു​​ഷ്ക​​രം’
Monday, November 19, 2018 12:36 AM IST
ബ്രി​​സ്ബെ​​യ്ൻ: വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു മാ​​ത്ര​​മ​​ല്ല എ​​ല്ലാ ടീ​​മു​​ക​​ൾ​​ക്കും ദു​​ഷ്ക​​ര​​മാ​​ണെ​​ന്ന് ര​​വി ശാ​​സ്ത്രി. വി​​ദേ​​ശ​​ത്ത് ഇ​​ന്ത്യ​​യു​​ടെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദ​​യ​​നീ​​യ സ​​ഞ്ചാ​​രി​​ക​​ൾ എ​​ന്ന പേ​​ര് ഇ​​ന്ത്യ​​ക്കു ചാ​​ർ​​ത്ത​​പ്പെ​​ട്ട​​തി​​നെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്ക​​വെ​​യാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ച്ച​​ത്. 2018ൽ ​​ഇ​​ന്ത്യ ര​​ണ്ട് വി​​ദേ​​ശ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ക​​ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ 1-2നും ​​ഇം​​ഗ്ല​ണ്ടി​​ൽ 1-4നും.

​​വി​​ദേ​​ശ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​യെ മാ​​ത്ര​​മ​​ല്ല, മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളെ​​യും നോ​​ക്കു​​ക. വി​​ദേ​​ശ​​ത്ത് ജൈ​​ത്ര​​യാ​​ത്ര ന​​ട​​ത്തി​​യ ടീ​​മു​​ക​​ൾ കു​​റ​​വാ​​ണ്. തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യും പി​​ന്നീ​​ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും മാ​​ത്ര​​മാ​​ണ് വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ൽ ശോ​​ഭി​​ച്ച​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച്-​​ആ​​റ് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ എ​​ത്ര ടീ​​മു​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി വി​​ദേ​​ശ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യെ​​ന്ന് നോ​​ക്കി​​യാ​​ൽ കാ​​ര്യ​​ങ്ങ​​ൾ പി​​ടി​​കി​​ട്ടും - ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര​​ന്പ​​ര നേ​​ടു​​ക ഇ​​ന്ത്യ​​ക്ക് എ​​ത്ര​​മാ​​ത്രം പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണെ​​ന്ന ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​​യാ​​യി ശാ​​സ്ത്രി പ​​റ​​ഞ്ഞു.


ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ ക​​രു​​ത്ത് ക​​ഴി​​ഞ്ഞ കു​​റേ​​ മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പു ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളി​​ൽ ചോ​​ർ​​ന്നു​​പോ​​യ​​താ​​യി ക​​രു​​തു​​ന്നി​​ല്ലെ​​ന്നും ശാ​​സ്ത്രി പ​​റ​​ഞ്ഞു. പ​​ന്തു ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ്റ്റീ​​വ് സ്മി​​ത്തി​​നെ​​യും ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ​​യും കാ​​മ​​റൂ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റി​​നെ​​യും വി​​ല​​ക്കി​​യ​​തു സൂ​​ചി​​പ്പി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ന്‍റെ മ​​റു​​പ​​ടി. ബു​​ധ​​നാ​​ഴ്ച ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​കും. ഡി​​സം​​ബ​​ർ ആ​​റി​​നാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.