ബജ്റംഗ് പൂനിയയ്ക്കു വെള്ളി
ബജ്റംഗ് പൂനിയയ്ക്കു വെള്ളി
Tuesday, October 23, 2018 12:15 AM IST
ബു​ഡാ​പെ​സ്റ്റ്: ലോ​ക ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈനലിൽ ഇ​ന്ത്യ​യു​ടെ ബ​ജ്റം​ഗ് പൂ​നി​യയ്ക്കു വെള്ളി. ജാപ്പനീസ് താരം തകുടോ ഒടോഗുരോയോടാണ് പൂനിയ പരാജയപ്പെട്ടത്. പു​രു​ഷ​ന്മാ​രു​ടെ 65 കി​ലോ​ഗ്രാം സെ​മി ഫൈ​ന​ലി​ൽ പൂ​നി​യ ക്യൂ​ബ​യു​ടെ അ​ലെ​ജാ​ൻ​ഡ്രോ എ​ൻ‌​റി​കെ വാ​ൽ​ഡെ​സ് ടോ​ബി​യ​റെ 4-3നു തോ​ൽ​പ്പി​ച്ചാ​ണ് ആ​ദ്യ​മാ​യി ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

2013 ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പൂ​നി​യ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടു മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യിരിക്കുകയാണ് പൂനിയ. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി സു​ശീ​ൽ കു​മാ​ർ മാ​ത്ര​മേ സ്വ​ർ​ണം നേ​ടി​യി​ട്ടു​ള്ളൂ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.