ഋ​​ഷ​​ഭ് പ​​ന്ത് അ​​ര​​ങ്ങേ​​റും
ഋ​​ഷ​​ഭ് പ​​ന്ത് അ​​ര​​ങ്ങേ​​റും
Saturday, October 20, 2018 11:43 PM IST
ഗു​​വാ​​ഹ​​ത്തി: യു​​വ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഋ​​ഷ​​ഭ് പ​​ന്ത് ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ന് അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കും. സ്പെ​​ഷ​​ലി​​സ്റ്റ് ബാ​​റ്റ്സ്മാ​​നാ​​യാ​​ണ് പ​​ന്തി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ. അ​തേ​സ​മ​യം, യു​വ പേ​സ​റാ​യ ഖ​ലീ​ൽ അ​ഹ​മ്മ​ദി​നെ 12-ാമ​ൻ ആ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇം​​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ പ​​ന്ത് മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലും പ​​ന്ത് ഫോം ​​തു​​ട​​ർ​​ന്നു. ഏ​​ഷ്യ ക​​പ്പി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ടീ​​മി​​ൽ സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.


ടീം: ​​കോ​​ഹ്‌​ലി (​ക്യാ​​പ്റ്റ​​ൻ), ധ​​വാ​​ൻ, രോ​​ഹി​​ത്, അ​​ന്പാ​​ട്ടി റാ​​യി​​ഡു, പ​​ന്ത്, ധോ​​ണി, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ, ഉ​​മേ​​ഷ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് ഷാ​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.