ഫെ​​ഡ​​റ​​ർ പു​​റ​​ത്ത്, ജോ​​ക്കോ​​വി​​ച്ച് ഫൈ​​ന​​ലി​​ൽ
ഫെ​​ഡ​​റ​​ർ പു​​റ​​ത്ത്, ജോ​​ക്കോ​​വി​​ച്ച്  ഫൈ​​ന​​ലി​​ൽ
Saturday, October 13, 2018 11:50 PM IST
ഷാ​​ങ്ഹാ​​യ്: ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് സെ​​മി​​യി​​ൽ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പു​​റ​​ത്ത്. നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും ഒ​​ന്നാം സീ​​ഡു​​മാ​​യ ഫെ​​ഡ​​റ​​റെ ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ന കോ​​റി​​ക് അ​​ട്ടി​​മ​​റി​​ച്ചു. സ്കോ​​ർ: 6-4, 6-4.

ര​​ണ്ടാം സീ​​ഡും യു​​എ​​സ് ഓ​​പ്പ​​ണ്‍ ജേ​​താ​​വു​​മാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ 6-2, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ർ​​ബ് താ​​രം ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. ജോ​​ക്കോ​​വി​​ച്ച്-​​കോ​​റി​​ക് ഫൈ​​ന​​ൽ ഇ​​ന്ന് ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.