ഓപ്പൺ അത്‌ലറ്റിക്സ്: ആ​​ദ്യ സ്വ​​ർ​​ണം ശ​​ർ​​മി​​ള​​യ്ക്ക്
Wednesday, September 26, 2018 12:27 AM IST
ഭു​​വ​​നേ​​ശ്വ​​ർ: 58-ാമ​​ത് ദേ​​ശീ​​യ ഓ​​പ്പ​​ണ്‍ അ​​ത്‌​ല​​റ്റി​​ക്സി​​ൽ ആ​​ദ്യ സ്വ​​ർ​​ണം റെ​​യി​​ൽ​​വേ​​സി​​ന്‍റെ ശ​​ർ​​മി​​ള കു​​മാ​​രി​​ക്ക്. വ​​നി​​ത​​ക​​ളു​​ടെ ജാ​​വ​​ലി​​ൻ ത്രോ​​യി​​ലാ​​ണ് ശ​​ർ​​മി​​ള സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 54.85 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി റെ​​യി​​ൽ​​വേ താ​​രം സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. റെ​​യി​​ൽ​​വേ​​യു​​ടെ അ​​നു റാ​​ണി (52.98 മീ​​റ്റ​​ർ), കെ. ​​ര​​ശ്മി (50.16 മീ​​റ്റ​​ർ) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

പു​​രു​​ഷ​ന്മാ​​രു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ സ​​ർ​​വീ​​സ​​സി​​ന്‍റെ എ​​സ്. ശി​​വ സ്വ​​ർ​​ണം നേ​​ടി. 5.10 മീ​​റ്റ​​ർ ഉ​​യ​​രം ക​​ണ്ടെ​​ത്തി മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ​​യാ​​ണ് ശി​​വ സ്വ​​ർ​​ണ​​ത്തി​​ന് അ​​ർ​​ഹ​​നാ​​യ​​ത്. റെ​​യി​​ൽ​​വേ​​യു​​ടെ ജെ. ​​പ്രീ​​ത് (5.05 മീ​​റ്റ​​ർ), ഗോ​​വ​​യു​​ടെ അ​​ന​​സ് ബാ​​ബു (4.95 മീ​​റ്റ​​ർ) എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി. കേ​​ര​​ള​​ത്തി​​നാ​​യി ഇ​​റ​​ങ്ങി​​യ സി.​​ബി. അ​​നൂ​​പ് (4.85 മീ​​റ്റ​​ർ) ആ​​റാം സ്ഥാ​​ന​​ത്താ​​യി.


പു​​രു​​ഷ​ന്മാ​​രു​​ടെ 10000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ ഗു​​ജ​​റാ​​ത്തി​​ന്‍റെ മു​​ര​​ളി​​കു​​മാ​​ർ ഗ​​വി​​ത് (29:49.79) സ്വ​​ർ​​ണ​​വും റെ​​യി​​ൽ​​വേ​​സി​​ന്‍റെ ര​​ഞ്ജി​​ത് പ​​ട്ടേ​​ൽ (29:50.43) വെ​​ള്ളി​​യും സ​​ർ​​വീ​​സ​​സി​​ന്‍റെ പ്ര​​ദീ​​പ് സിം​​ഗ് (29:52.37) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. വ​​നി​​ത​​ക​​ളു​​ടെ 10000 മീ​​റ്റ​​റി​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ എ​​ൽ. സൂ​​ര്യ സ്വ​​ർ​​ണം നേ​​ടി. രാ​​ജ​​സ്ഥാ​​ന്‍റെ മീ​​നു എ​​ൽ​​ഐ​​സി​​യു​​ടെ മോ​​ണി​​ക എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.