മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ജ​യം
Monday, September 17, 2018 12:01 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫുട്ബോളി​ലെ ആ​ദ്യ നാ​ലു മ​ത്സ​ര​വും ജ​യി​ച്ച വാ​റ്റ്ഫ​ര്‍ഡി​ന്‍റെ കു​തി​പ്പ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് അ​വ​സാ​നി​പ്പി​ച്ചു. യു​ണൈ​റ്റ​ഡ് വാ​റ്റ്ഫ​ര്‍ഡി​നെ 2-1ന് ​തോ​ല്‍പ്പി​ച്ചു.

റൊ​മേ​ലു ലു​ക്കാ​ക്കു​വും ക്രി​സ് സ്‌​മോ​ളിം​ഗു​മാ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. 35-ാം മി​നി​റ്റി​ല്‍ ലൂ​ക്കാ​ക്കു വ​ല​കു​ലു​ക്കി. ഈ ​സീ​സ​ണി​ല്‍ ബെ​ല്‍ജി​യ​ന്‍ താ​ര​ത്തി​ന്‍റെ നാ​ലാ​മ​ത്തെ ലീ​ഗ് ഗോ​ളാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റി​നി​ടെ സ്‌​മോ​ളിം​ഗ് യു​ണൈ​റ്റ​ഡി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. ആ​ന്ദ്രെ ഗ്രെ (65-ാം മി​നി​റ്റ്) ​വാ​റ്റ്ഫ​ര്‍ഡി​നാ​യി ഗോ​ള്‍ മ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.