ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും
Sunday, January 21, 2018 12:21 AM IST
ടൗ​രം​ഗ (ന്യൂ​സി​ല​ൻ​ഡ്): ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശ്. ഗ്രൂ​പ്പ് സി​യി​ൽ ഇം​ഗ്ല​ണ്ട് കാ​ന​ഡ​യ്ക്കെ​തി​രേ നേ​ടി​യ 282 റ​ണ്‍സി​ന്‍റെ വ​ൻ ജ​യ​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ക്വാ​ർ​ട്ട​റി​ലെ​ത്തി​ച്ച​ത്. ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. 26നാണ് ഇന്ത്യയുടെ ക്വാർട്ടർ മത്സരം.

ഗ്രൂ​പ്പ് സി​യി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശ​നം ഇം​ഗ്ല​ണ്ട്-​കാ​ന​ഡ മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം അ​നു​സ​രി​ച്ചാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 383 റ​ണ്‍സ് നേ​ടി. ലി​യാം ബാ​ങ്ക്സ് (114 പ​ന്തി​ൽ 120), വി​ൽ ജാ​ക്സ് (82 പ​ന്തി​ൽ 102) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക്കു പു​റ​മെ ജാ​ക് ഡേ​വി​സി​ന്‍റെ (36 പ​ന്തി​ൽ 57)പ്ര​ക​ട​ന​മാ​ണ്് ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ ന​ൽ​കി​യ​ത്. കാ​ന​ഡ​യ്ക്കു ക്വാ​ർ​ട്ട​റി​ലെ​ത്ത​ണ​മെ​ങ്കി​ൽ ല​ക്ഷ്യം 37.5 ഓ​വ​റി​ൽ മ​റി​ക​ട​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ കാ​ന​ഡ​യു​ടെ പോ​രാ​ട്ടം 101 റ​ണ്‍സി​ൽ അ​വ​സാ​നി​ച്ചു. 24 റ​ണ്‍സ് എ​ടു​ത്ത പ്ര​ണ​വ് ശ​ർ​മ​യാ​ണ് കാ​ന​ഡ​യു​ടെ ടോ​പ് സ്കോ​റ​ർ.ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട് 23ന് ​ഓ​സ്ട്രേ​ലി​യ​യെ​യും 26നാ​ണ് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...