ഡൗംഗലിനു ഹാട്രിക്; നോർത്ത് ഈസ്റ്റിനു ജയം
ഡൗംഗലിനു ഹാട്രിക്; നോർത്ത് ഈസ്റ്റിനു ജയം
Saturday, January 20, 2018 12:43 AM IST
ഗു​വാ​ഹ​ത്തി: സീ​മി​ന്‍ലെ​ന്‍ ഡൗം​ഗ​ലി​ന്‍റെ ഹാ​ട്രി​ക്കി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ജ​യം. ശ​ക്ത​രാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യെ 3-1ന് ​കീ​ഴ​ട​ക്കി​യാ​ണ് നോ​ര്‍ത്ത് ഈ​സ്റ്റ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കാ​ണ് ഡൗം​ഗ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​പ്പം ഈ ​സീ​സ​ണി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കു​മാ​യി​രു​ന്നു. 42, 46, 68 മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ളു​ക​ള്‍. അ​നി​രു​ദ്ധ് ഥാ​പ്പ​യാ​ണ് (79) ചെ​ന്നൈ​യി​നു​വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്. സെ​സേ​റോ ആ​ദ്യ തൊ​ടു​ത്ത പ​ന്ത് ഗോ​ള്‍കീ​പ്പ​ര്‍ ത​ട്ടി​യ​ക​റ്റി. എ​ന്നാ​ല്‍ ഓ​ടി​യെ​ത്തി​യ ഡൗം​ഗ​ല്‍ റീ​ബൗ​ണ്ട് പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി. ര​ണ്ടാം ഗോ​ള്‍ ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തേ എ​ത്തി. വെ​റും പ​തി​ന​ഞ്ച് സെ​ക്ക​ന്‍ഡും അ​ഞ്ചു പാ​സും മാ​ത്ര​മേ ഗോ​ളി​നു വേ​ണ്ടി​വ​ന്നു​ള്ളു. ഡാ​നി​ലോ ലോ​പ്പ​സി​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഡൗം​ഗ​ലി​ന്‍റെ ഗോ​ള്‍. ഹാ​ലി​ച​ര​ണ്‍ ന​ര്‍സ​രേ​യു​ടെ പാ​സി​ല്‍ ഡൗം​ഗ​ല്‍ ഹാ​ട്രി​ക് തി​ക​ച്ചു. 79-ാം മിനിറ്റിൽ നോ​ര്‍ത്ത് ഈ​സ്റ്റ് ഗോ​ള്‍കീ​പ്പ​ര്‍ ടി.​പി. ര​ഹ​നേ​ഷി​ന് ഒ​ര​വ​സ​രം പോ​ലും ന​ല്‍കാ​തെ അ​നി​രു​ദ്ധ് ഥാ​പ്പ ഒ​രു ഗോ​ള്‍ മ​ട​ക്കി.


ഐഎസ്എൽ പോയിന്‌റ് നില

ടീം, മത്‌സരം, ജയം, സമനില, തോൽവി, പോയിന്‍റ്

ബംഗളൂരു 11 7 0 4 21
ചെന്നൈയിൻ 11 6 2 3 20
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 11 4 2 5 14
കേരള ബ്ലാസ്റ്റേഴ്സ് 11 3 5 3 14
ജംഷഡ്പുർ 10 3 4 3 13
എടികെ 9 3 3 3 12
നോർത്ത് ഈസ്റ്റ് 10 3 1 6 10
ഡൽഹി 10 2 1 7 7
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.