ഋഷഭ് പ​ന്തി​നു വേ​ഗ​മേറിയ ട്വ​ന്‍റി 20 സെ​ഞ്ചു​റി
Monday, January 15, 2018 12:54 AM IST
ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി വി​ക്ക​റ്റ്കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ഋ​ഷ​ഭ് പ​ന്തി​ന് ട്വ​ന്‍റി 20യി​ല്‍ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യു​ടെ നോ​ര്‍ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഹി​മാ​ച​ല്‍പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് റി​ക്കാ​ര്‍ഡ് സെ​ഞ്ചു​റി പി​റ​ന്ന​ത്. 32 പ​ന്തു​കളി​ല്‍നി​ന്നാ​ണ് പ​ന്ത് നൂറു തി​ക​ച്ച​ത്. ട്വ​ന്‍റി 20 ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ്. 2013ലെ ​ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക്രി​സ് ഗെ​യ്‌​ലി​ല്‍ നേ​ടി​യ 30 പ​ന്തി​ല്‍ 100 ആ​ണ് ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്വ​ന്‍റി 20 സെ​ഞ്ചു​റി. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ വേ​ഗ​മേ​റി​യ ട്വ​ന്‍റി 20 സെ​ഞ്ചു​റി​യാ​ണ് പ​ന്ത് സ്വ​ന്ത​മാ​ക്കി​യ​ത്. 38 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 116 റ​ണ്‍സാ​ണ് പ​ന്ത് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ഹി​മാ​ച​ല്‍ ഉ​യ​ര്‍ത്തി​യ 144 റ​ണ്‍സ് ല​ക്ഷ്യം 11.4 ഓ​വ​റി​ല്‍ ഡ​ല്‍ഹി വി​ക്ക​റ്റൊ​ന്നും ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​റി​ക​ട​ന്നു. പ​ന്തി​നൊ​പ്പം ഗൗ​തം ഗം​ഭീ​ര്‍ (33 പ​ന്തി​ല്‍ 30) ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. 12 സി​ക്‌​സും എ​ട്ട് ഫോ​റു​മാ​ണ് പ​ന്ത് പ​റ​ത്തി​യ​ത്. വി​ക്ക​റ്റി​നു പി​ന്നി​ല്‍നി​ന്ന പ​ന്ത് നാ​ലു ക്യാ​ച്ചും സ്വ​ന്ത​മാ​ക്കി. ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ല്‍ തോ​റ്റ​ശേ​ഷം പ​ന്തി​നെ ദേ​ശീ​യ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യി​രു​ന്നു.


അ​ഞ്ചി​ന് 78 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ഹി​മാ​ച​ലി​നെ നി​ഖി​ല്‍ ഗം​ഗ്ത (27 പ​ന്തി​ല്‍ 40), ഋ​ഷി ധ​വാ​ന്‍ (16 പ​ന്തി​ല്‍ 23 നോ​ട്ടൗ​ട്ട്) സ​ഖ്യം നേ​ടി​യ 47 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ഓ​പ്പ​ണ​ര്‍ പ്ര​ശാ​ന്ത് ചോ​പ്ര ( 33 പ​ന്തി​ല്‍ 30) റ​ണ്‍സ് എ​ടു​ത്തു. ഡ​ല്‍ഹി നാ​യ​ക​ന്‍ പ്ര​ദീ​പ് സാ​ങ്‌​വാ​ന്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ രോ​ഹി​ത് ശ​ര്‍മ 35 പ​ന്തി​ല്‍ നേ​ടി​യ സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​തി​നു മു​മ്പ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...