ഐഫോണ്‍ 17 സീരീസിന്റെ വിപുലമായ കളക്ഷനും ഓഫറുകളുമായി ബിസ്മി
Thursday, September 18, 2025 11:43 PM IST
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ ബിസ്മി കണക്ടില്‍ ഇന്നുമുതല്‍ ആപ്പിള്‍ ഐഫോണ്‍ 17 ലഭ്യമാകും.
ഐഫോണ്‍ 17 സീരീസ് ലോഞ്ച് സെയ്ലിനോടനുബന്ധിച്ച് ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളും രാവിലെ എട്ടുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുന്‍നിര ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 6000 രൂപവരെ വരെ കാഷ്ബാക്ക്, പ്രതിമാസം 3,055 രൂപ മുതല്‍ ആരംഭിക്കുന്ന എളുപ്പ ഇഎംഐ ഓപ്ഷനുകള്‍, എളുപ്പത്തില്‍ അപ്ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്നതിന് വിദഗ്ധസഹായം എന്നിവ ലഭിക്കും.
ഈ സീസണില്‍ ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 ഇ എന്നിവയ്ക്കു മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും ബിസ്മി കണക്ട് ഷോറൂമുകളില്‍ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.