ഹാരിസണ്‍സ് മലയാളത്തിന് സ്വര്‍ണ മെഡല്‍
Tuesday, September 16, 2025 11:09 PM IST
കൊച്ചി: അമേരിക്കയിലെ ചാള്‍സ്റ്റണില്‍ നടന്ന 14-ാമത് നോര്‍ത്ത് അമേരിക്കന്‍ ടീ കോണ്‍ഫറന്‍സില്‍ ടീ ആന്‍ഡ് സസ്റ്റൈനബിലിറ്റി അവാര്‍ഡ്സ് വിഭാഗത്തില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് 2025ലെ സ്വര്‍ണമെഡല്‍ നേടി.
ആര്‍പിജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസണ്‍സ് മലയാളത്തിന്റെ വയനാട് അറപ്പെട്ട എസ്റ്റേറ്റില്‍നിന്നുള്ള തേയിലയാണ് സ്വര്‍ണമെഡലിനായി തെരഞ്ഞെടുത്തത്.
വ്യത്യസ്ത ഉറവിടങ്ങളില്‍നിന്നുള്ള പ്രത്യേക തേയിലകള്‍ എന്ന വിഭാഗത്തിലാണു പുരസ്കാരം. ഇന്ത്യയില്‍നിന്നുള്ള 31 സാമ്പിളുകളടക്കം നിരവധി രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളാണ് മത്സരത്തിനുണ്ടായത്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആന്‍ഡ് ഹെര്‍ബല്‍ അസോസിയേഷനും ചേര്‍ന്നാണു മത്സരം സംഘടിപ്പിച്ചത്.