കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
Thursday, September 18, 2025 1:20 AM IST
തിരുവനന്തപുരം: കേരള ബ്രാന്‍ഡ് പദ്ധതിയുടെ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ‘കേരള ബ്രാന്‍ഡ്’ എന്ന പേരില്‍ ആഗോളവിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ 1,124 നിര്‍മാണ യൂണിറ്റുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ, പദ്ധതിയുടെ പ്രാരംഭത്തില്‍ വെളിച്ചെണ്ണയെ ‘കേരള ബ്രാന്‍ഡ്’ ലേബലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കാപ്പി, തേയില, തേന്‍, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകള്‍, പിവിസി പൈപ്പുകള്‍, സര്‍ജിക്കല്‍ റബര്‍ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയാണ് ലേബലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.