സ്കോഡ ഓട്ടോ ഇന്ത്യക്ക് നാല് ഔട്ട്ലറ്റുകൾകൂടി
Tuesday, September 16, 2025 11:09 PM IST
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ സംസ്ഥാനത്ത് നാലു പുതിയ വില്പനകേന്ദ്രങ്ങൾ ആരംഭിച്ചു. കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണു പുതിയ കേന്ദ്രങ്ങൾ തുറന്നത്. ദീര്‍ഘകാല ഡീലര്‍ പങ്കാളിയായ ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചാണ് പുതിയ ഔട്ട്ലറ്റുകള്.
രാജ്യത്ത് 177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ സ്കോഡ ഇന്ത്യ പിന്നിട്ടിരുന്നു. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണു പുതിയ ഔട്ട്ലറ്റുകളെന്ന് സ്കോഡ ഓട്ടോ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി എന്നിവർ പറഞ്ഞു.
നിലവില്‍, സ്കോഡയ്ക്കു കേരളത്തില്‍ 23 കസ്റ്റമര്‍ ടച്ച് പോയിന്റുകളുണ്ട്. ദക്ഷിണേന്ത്യന്‍ മേഖലയിലുടനീളം 113 കസ്റ്റമര്‍ ടച്ച് പോയിന്റുകളാണുള്ളത്.