എയര്‍ ഇന്ത്യ എക്സ്പ്രസിന് അയാട്ടയില്‍ അംഗത്വം
Thursday, September 18, 2025 11:43 PM IST
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷ (അയാട്ട) നില് അംഗമായി.
120ലധികം രാജ്യങ്ങളില്‍നിന്നായി 350ഓളം വിമാന കമ്പനികളെയാണ് അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള വിമാനഗതാഗതത്തിന്റെ 80 ശതമാനത്തിലധികമാണിത്.
900ലധികം മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്ത്തനസുരക്ഷാ ഓഡിറ്റുകള്‍ (ഐഒഎസ്എ)പൂര്‍ത്തിയാക്കിയ വിമാന കമ്പനികള്‍ക്കു മാത്രമാണ് അയാട്ടയില്‍ അംഗത്വം ലഭിക്കുക.