ഐആർസിടിസിയുടെ ആഭിമുഖ്യത്തിൽ ട്രെയിൻ / വിമാനയാത്രാ ടൂർ പാക്കേജുകൾ
Friday, February 14, 2025 11:49 PM IST
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) കുറഞ്ഞ ചെലവിൽ ആഭ്യന്തര, വിദേശ ടൂർ പാക്കേജുകൾ നടത്തുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും അത്യാകർഷകമായ ടൂർ പാക്കേജുകളാണ് അവതരിപ്പിരിക്കുന്നത്.
ട്രെയിൻ യാത്രാ പാക്കേജുകൾ
കൊടൈക്കനാലിലേക്ക് നാലു ദിവസത്തെ ട്രെയിൻ ടൂർ പാക്കേജ് എല്ലാ വ്യാഴാഴ്ച്ചകളിലും പുറപ്പെടുന്നു. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിൽ കയറാം. ടിക്കറ്റ് നിരക്ക് 10,250 രൂപ മുതൽ.
വാരാണസി (കാശി), അയോധ്യ, പ്രയാഗ്രാജ് (അലഹബാദ്) എന്നിവിടങ്ങൾ സന്ദർശിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന ട്രെയിൻ യാത്രാ പാക്കേജ് മാർച്ച് നാലു മുതൽ എല്ലാ ചൊവ്വാഴ്ച്ചകളിലും പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 53,380 രൂപ മുതൽ.
ശ്രീലങ്ക രാമായണ യാത്ര - അന്താരാഷ്ട്ര വിമാനയാത്ര പാക്കേജ്
ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പുണ്യ സ്ഥലങ്ങളും കോർത്തിണക്കി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ശ്രീലങ്കൻ വിമാനയാത്രാ പാക്കേജ് മാർച്ച് 24ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു. എല്ലാ ചെലവുകളും ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 67,000 രൂപ മുതൽ.
തിരുവന്തപുരത്തുനിന്നുമുള്ള വിമാനയാത്ര പാക്കേജുകൾ
സിക്കിം- ഡാർജിലിംഗ്: പശ്ചിമ ബംഗാളിലെ മനോഹര ഭൂമികയായ ഡാർജിലിംഗ്
പ്രകൃതിരമണീയ ദൃശ്യങ്ങളാൽ സന്പന്നമായ സിക്കിം എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിമാനയാത്രാ പാക്കേജ് മാർച്ച് ആറിന് പുറപ്പെടുന്നു. ആറു ദിവസത്തെ ഈ പാക്കേജിലൂടെ കാലിംപോങ്, ഗ്യാങ്ടോക്ക്, ഡാർജിലിംഗ് എന്നിവിടങ്ങൾ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 50,150 രൂപ മുതൽ.
ഡൽഹി, ആഗ്ര, മഥുര, അമൃത്സർ, ചണ്ഡിഗഡ്: ഉത്തരേന്ത്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഡൽഹി, ആഗ്ര, അമൃത്സർ, ചണ്ഡിഗഡ് എന്നിവയും ശ്രീകൃഷ്ണന്റെ ജന്മനാടായ മഥുരയും സന്ദർശിക്കുന്ന ഏഴു ദിവസത്തെ ടൂർ പാക്കേജ് മാർച്ച് 21ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 44,600 രൂപ മുതൽ.
ആൻഡമാൻ: വിനോദസഞ്ചാരികൾക്കും, ചരിത്രാന്വേഷികൾക്കും ഒരുപോലെ പ്രിയപ്പെട്ട ദ്വീപുസമൂഹമായ ആൻഡമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോർട്ട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ് ലോക് ഐലൻഡ്, നീൽ ഐലൻഡ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആറുദിവസത്തെ വിമാന യാത്രാ പാക്കേജ് മാർച്ച് 25ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 50,750 രൂപ മുതൽ.
കൊച്ചിയിൽനിന്നുമുള്ള വിമാനയാത്ര പാക്കേജുകൾ
അന്തർദേശീയ വനിതാ ദിനത്തിൽ ഹൈദരാബാദിൽ ചെലവഴിക്കാൻ അവസരം നൽകുന്ന ടൂർ പാക്കേജ് മാർച്ച് ഏഴിന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു. മൂന്ന് ദിവസത്തെ ഈ യാത്രയിലൂടെ, ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും, രാമോജി ഫിലിം സിറ്റിയും സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 21,000 രൂപ മുതൽ.
സിംല-കുളു-മണാലി-ചണ്ഡിഗഡ്
ഹിമാചൽപ്രദേശിലെ സുഖവാസ കേന്ദ്രങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലെ ടൂറിസ്റ്റ് ആകർഷണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന എട്ട് ദിവസത്തെ ടൂർ പാക്കേജ് മാർച്ച് 21 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 51,650 രൂപ മുതൽ.
കോഴിക്കോടുനിന്നുമുള്ള വിമാനയാത്ര പാക്കേജുകൾ
ആൻഡമാൻ ആൻഡമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോർട്ട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ് ലോക് ഐലൻഡ്, നീൽ ഐലൻഡ് ബറാടങ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഏഴു ദിവസത്തെ വിമാന യാത്രാ പാക്കേജ് മാർച്ച് 16ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 53,350 രൂപ മുതൽ.
കാശ്മീർ: കാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ശ്രീനഗർ, പഹൽഗാം, ഗുൽമാർഥ സോൻമാർഗ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ആറു ദിവസത്തെ വിമാനയാത്രാ പാക്കേ മാർച്ച് 19ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 45,750 രൂപ മുതൽ
ഇരു വശത്തേക്കുമുള്ള യാത്രാ ടിക്കറ്റുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനു വാഹനം, ഭക്ഷണം ഉൾപ്പെടെ ഹോട്ടൽ താമസം, യാത്രാ ഇൻഷ്വറൻസ് തുടങ്ങിയവ എല്ലാ പാക്കേജുകളിലും ഉൾപ്പെടുന്നു.
കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആഭ്യന്തര ടൂർ പാക്കേജുകൾക്ക് എൽടിസി സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുകയോ ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കയോ ചെയ്യുക.
തിരുവനന്തപുരം - 8287932095 / 42
കോഴിക്കോട് - 8287932098
എറണാകുളം - 8287932082/ 117
കോയന്പത്തൂർ - 9003140655