സ്വർണാഭരണങ്ങൾക്ക് ഇ വേ ബിൽ: മുഖ്യമന്ത്രിക്കു നിവേദനം നൽകി
Friday, February 14, 2025 4:11 AM IST
തൃശൂർ: 10 ലക്ഷത്തിനു മുകളിലുള്ള സ്വർണാഭരണങ്ങളുടെ ക്രയവിക്രയത്തിന് ഏർപ്പെടുത്തിയ ഇ വേ ബില്ലിൽനിന്നു പണിപൂർത്തിയാകാത്ത ആഭരണങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
ആഭരണങ്ങളുടെ പണി നടക്കുന്ന ഘട്ടത്തിൽ പല ആവശ്യങ്ങൾക്കായി പലയിടത്തേക്കായി സ്വർണം കൊണ്ടുപോകേണ്ടിവരുന്നതിനാൽ ഓരോ ആവശ്യത്തിനും ഇ വേ ബിൽ എടുക്കുന്നതു പ്രായോഗികമല്ല. വിഷയത്തിൽ ഗവണ്മെന്റ് അടിയന്തരമായി ഇടപെടണമെന്നും ജ്വല്ലറി വ്യവസായമേഖലയെ നിലനിർത്താൻ ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആഭരണ നിർമാണമേഖലയ്ക്ക് ഉണർവുനൽകുന്ന കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നു സംസ്ഥാനനേതാക്കളായ റാഫി ആന്റണി, പി.വി. ജോസ്, സി.എസ്. അജയകുമാർ, എ.കെ. സാബു, ജെയ്സണ് മാണി, തോമസ് കോനിക്കര, കെ.പി. ജോസ്, വ്യാപാരിവ്യവസായിസമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി എന്നിവർ അറിയിച്ചു.