റിക്കാര്‍ഡ് കൈവിടാതെ സ്വർണം
Thursday, October 9, 2025 11:19 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഇന്നലെ വിലയില്‍ കുതിപ്പുണ്ടായില്ലെങ്കിലും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമായി.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 4,060 ഡോളര്‍ വരെ പോയതിനുശേഷം 4,006 ഡോളര്‍ വരെ കുറഞ്ഞ് 4,038 ഡോളറിലെത്തി.