മും​​ബൈ: ക​​ന്പ​​നി​​യു​​ടെ ഓ​​ട്ടോ, ട്രാ​​ക്ട​​ർ ബി​​സി​​ന​​സ് വേ​​ർ​​പെ​​ടു​​ത്താ​​ൻ ഒ​​രു പ​​ദ്ധ​​തി​​യു​​മി​​ല്ലെ​​ന്ന് മ​​ഹീ​​ന്ദ്ര ഗ്രൂ​​പ്പ് ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി. മ​​ഹീ​​ന്ദ്ര ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ഓ​​ട്ടോ, ട്രാ​​ക്ട​​ർ ബി​​സി​​ന​​സു​​ക​​ൾ ര​​ണ്ടാ​​ക്കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​ന്നി​​രു​​ന്നു.

ഈ ​​ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത്, ഓ​​ട്ടോ, ട്രാ​​ക്ട​​ർ ബി​​സി​​ന​​സു​​ക​​ൾ വി​​ഭ​​ജി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യി​​ല്ലെ​​ന്ന് സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ​​ക്ക് വ്യ​​ക്ത​​മാ​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ക​​ന്പ​​നി സ്വ​​യം ക​​രു​​തു​​ന്ന​​താ​​യി മ​​ഹീ​​ന്ദ്ര ഗ്രൂ​​പ്പ് വ്യ​​ക്ത​​മാ​​ക്കി.


ക​​ന്പ​​നി​​യു​​ടെ പു​​നഃ​​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി മ​​ഹീ​​ന്ദ്ര ഗ്രൂ​​പ്പ് ത​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന ബി​​സി​​ന​​സു​​ക​​ളാ​​യ ട്രാ​​ക്ട​​റു​​ക​​ൾ, പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ൾ (ഇ​​വി ഉ​​ൾ​​പ്പെ​​ടെ), ട്ര​​ക്കു​​ക​​ൾ എ​​ന്നി​​വ​​യെ സ്വ​​ത​​ന്ത്ര സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യി വേ​​ർ​​തി​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ക​​ന്പ​​നി ഒൗ​​ദ്യോ​​ഗി​​ക വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്.