കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ കോ​​​​ര്‍​പ​​​​റേ​​​​റ്റ് സോ​​​​ഷ്യ​​​​ല്‍ റ​​​​സ്‌​​​​പോ​​​​ണ്‍​സി​​​​ബി​​​​ലി​​​​റ്റി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കാ​​​​ക്ക​​​​നാ​​​​ട് സ​​​​ഖി വ​​​​ണ്‍ സ്റ്റോ​​​​പ്പ് സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്ക് വീ​​​​ൽ​​​​ചെ​​​​യ​​​​റു​​​​ക​​​​ളും സ്‌​​​​ട്രെ​​​​ച്ച​​​​റു​​​​ക​​​​ളും കൈ​​​​മാ​​​​റി.

എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​സി. ക​​​​ള​​​​ക്ട​​​​ര്‍ പാ​​​​ര്‍​വ​​​​തി ഗോ​​​​പ​​​​കു​​​​മാ​​​​ര്‍, മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല മാ​​​​നേ​​​​ജ​​​​ര്‍ കെ.​​​​എ​​​​സ്. വി​​​​നോ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നാണ് കൈ​​​​മാ​​​​റിയത്. വി​​​​മ​​​​ണ്‍ പ്രൊ​​​​ട്ട​​​ക്‌​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​സ്. ജീ​​​​ജ, സ​​​​ഖി വ​​​​ണ്‍ സ്റ്റോ​​​​പ്പ് സെ​​​​ന്‍റ​​​​ര്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ എ.​​​​എ​​​​സ്. ലി​​​​യ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഏ​​​​റ്റു​​​​വാ​​​​ങ്ങി. ച​​​​ട​​​​ങ്ങി​​​​ല്‍ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് കാ​​​​ക്ക​​​​നാ​​​​ട് സെ​​​​സ് ബ്രാ​​​​ഞ്ച് മാ​​​​നേ​​​​ജ​​​​ര്‍ യു.​​​​എ​​​​സ്. ര​​​​ഞ്ജി​​​​ത്ത്, കാ​​​​ക്ക​​​​നാ​​​​ട് ബ്രാ​​​​ഞ്ച് മാ​​​​നേ​​​​ജ​​​​ര്‍ ആ​​​​ശ ശി​​​​വ​​​​രാ​​​​മ​​​​ന്‍, കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍​സ് വി​​​​ഭാ​​​​ഗം ക​​​​ണ്ട​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ പി. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.


മു​​​​ഴു​​​​വ​​​​ന്‍ വ​​​​ണ്‍ സ്റ്റോ​​​​പ്പ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളും ഭി​​​​ന്ന​​​​ശേ​​​​ഷി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ കാ​​​​ക്ക​​​​നാ​​​​ട് വ​​​​ണ്‍ സ്റ്റോ​​​​പ്പ് സെ​​​​ന്‍റ​​​​റി​​​​നെ ഭി​​​​ന്ന​​​​ശേ​​​​ഷി സൗ​​​​ഹൃ​​​​ദ​​​​പ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് സി​​​​എ​​​​സ്ആ​​​​ര്‍ പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​രം ര​​​​ണ്ട് വീ​​​​ല്‍​ചെ​​​​യ​​​​റു​​​​ക​​​​ള്‍, ഒ​​​​രു ഫോ​​​​ള്‍​ഡിം​​​​ഗ് സ്‌​​​​ട്രെ​​​​ച്ച​​​​ര്‍, ഒ​​​​രു സ്‌​​​​ട്രെ​​​​ച്ച​​​​ര്‍ ട്രോ​​​​ളി എ​​​​ന്നി​​​​വ ന​​​​ല്‍​കി​​​​യ​​​​ത്.