ജോസ് പ്രദീപ് കെടിഎം പ്രസിഡന്റ്; സ്വാമിനാഥൻ സെക്രട്ടറി
Monday, October 13, 2025 10:34 PM IST
കൊച്ചി: കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് പ്രദീപിനെയും സെക്രട്ടറിയായി എസ്. സ്വാമിനാഥനെയും വീണ്ടും തെരഞ്ഞെടുത്തു.
സി. ഹരികുമാർ -വൈസ് പ്രസിഡന്റ്, ജോബിൻ ജോസഫ് -ജോയിന്റ് സെക്രട്ടറി, ജിബ്രാൻ ആസിഫ് -ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ: പി.കെ. കൃഷ്ണചന്ദ്രൻ, വി. വിനോദ്, പ്രസാദ് മഞ്ഞാലി, മൈക്കിൾ ഡൊമിനിക്, ജെ. ജനേഷ്, പി.വി. മനു, രഞ്ജു ജോസഫ്, ജോസ് ഏബ്രഹാം, മരിയ റോഡ്രിഗസ്, ലളിത് വിശ്വകുമാർ, കെ.ആർ. വഞ്ചീശ്വരൻ, എസ്. ജയകുമാർ.