കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ന്‍ ഇ​​​ടി​​​വി​​​ലേ​​​ക്കു പോ​​​യ സ്വ​​​ര്‍ണ​​​വി​​​ല ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും തി​​​രി​​​ച്ചു​​​ക​​​യ​​​റി. ഇ​​​സ്ര​​​യേ​​​ല്‍-​​​ഹ​​​മാ​​​സ് സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 3,964 ഡോ​​​ള​​​റി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്വ​​​ര്‍ണ​​​വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ ഗ്രാ​​​മി​​​ന് 170 രൂ​​​പ​​​യും പ​​​വ​​​ന് 1,360 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് യ​​​ഥാ​​​ക്ര​​​മം ഗ്രാ​​​മി​​​ന് 11,210 രൂ​​​പ​​​യും പ​​​വ​​​ന് 89,680 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 3,960 ഡോ​​​ള​​​ര്‍ വ​​​രെ കു​​​റ​​​ഞ്ഞ് ചെ​​​റി​​​യ ച​​​ല​​​ന​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ വ​​​ര്‍ധി​​​ച്ചു. ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,002 ഡോ​​​ള​​​റി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ല വ​​​ര്‍ധി​​​ച്ചു.

ഗ്രാ​​​മി​​​ന് 130 രൂ​​​പ​​​യും പ​​​വ​​​ന് 1,040 രൂ​​​പ​​​യും വ​​​ര്‍ധി​​​ച്ച് യ​​​ഥാ​​​ക്ര​​​മം ഗ്രാ​​​മി​​​ന് 11,340 രൂ​​​പ​​​യും പ​​​വ​​​ന് 90,720 രൂ​​​പ​​​യു​​​മാ​​​യി​​​ട്ടാ​​​ണു നി​​​ല​​​വി​​​ല്‍ വ്യാ​​​പാ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4058 - 60 ഡോ​​​ള​​​ര്‍ വ​​​രെ പോ​​​യി​​​രു​​​ന്നു.


പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​വ് വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഓ​​​ണ്‍ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന വ​​​ന്‍കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍ ലാ​​​ഭ​​​മെ​​​ടു​​​ത്തു പി​​​രി​​​ഞ്ഞ​​​തോ​​​ടെ സ്വ​​​ര്‍ണ​​​വി​​​ല ഇ​​​ടി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മാ​​​ധാ​​​ന​​​ക​​​രാ​​​റി​​​ന്‍റെ ച​​​ല​​​ന​​​ങ്ങ​​​ള്‍ മൂ​​​ലം സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ വ​​​ലി​​​യ ചാ​​​ഞ്ചാ​​​ട്ട​​​ങ്ങ​​​ള്‍ക്കാ​​​ണു സാ​​​ധ്യ​​​ത കാ​​​ണു​​​ന്ന​​​തെ​​​ന്ന് ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു. ഓ​​​ണ്‍ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​ര്‍ ഏ​​​തു വി​​​ല​​​യ്ക്കും സ്വ​​​ര്‍ണം തി​​​രി​​​ച്ചു​​​വാ​​​ങ്ങു​​​ന്ന​​​താ​​​ണ് വി​​​ല​​​വ​​​ര്‍ധ​​​ന​​​യ്ക്കു മ​​​റ്റൊ​​​രു കാ​​​ര​​​ണം.